Monday, July 22nd, 2019

പ്രവാസി വ്യവസായി സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനം

ചട്ടലംഘനങ്ങള്‍ പരിഹരിച്ചുവെന്ന് ഉറപ്പ് വരുത്തിയശേഷം അനുമതി നല്‍കാം.

Published On:Jul 6, 2019 | 11:39 am

തിരു: അധികൃതരുടെ അനാസ്ഥയില്‍ ജീവന്‍ ഹോമിക്കേണ്ടി വന്ന പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്ണൂര്‍ ആന്തൂരിലെ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഒടുവില്‍ തീരുമാനം. ചട്ടലംഘനം പരിഹരിച്ചെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍ പ്രവര്‍ത്തനാനുമതി നല്‍കാവുന്നതാണെന്ന് തദ്ദേശ ഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
നഗരസഭാ സെക്രട്ടറി കണ്‍വന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തണം. ചട്ടലംഘനങ്ങള്‍ പരിഹരിച്ചുവെന്ന് ഉറപ്പ് വരുത്തിയശേഷം അനുമതി നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു.
കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചതില്‍ മനംനൊന്ത് സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതോടെ തദ്ദേശഭരണവകുപ്പും നഗരസഭ ഉദ്യോഗസ്ഥരും ഭരണസമിതിയും പ്രതിരോധത്തിലായിരുന്നു. വിഷയം സി.പി.എമ്മിനെതിരായ ആയുധമായി പ്രതിപക്ഷ കക്ഷികള്‍ ഉപയോഗിച്ചതോടെ സര്‍ക്കാര്‍ തലത്തില്‍ പ്രശ്‌ന പരിഹാരത്തിന് ഇടപെടല്‍ നടന്നിരുന്നു. തദേശ ഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് പരിശോധന നടത്താന്‍ നിര്‍ദേശിച്ചിക്കുകയിരുന്നു. ഫയലുകള്‍ വരുത്തി പരിശോധിച്ച ശേഷമാണ് സെക്രട്ടറിയുടെ നിര്‍ദേശം.
ചീഫ് ടൗണ്‍ പ്ലാനിംഗ് ഓഫീസറും നഗരസഭാ എഞ്ചിനീയറും കണ്‍വന്‍ഷന്‍ സെന്റര്‍ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ പ്ലാനും നിര്‍മ്മാണവും തമ്മില്‍ ചില വ്യത്യാസങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഗുരുതരമായ ചട്ടലംഘനമോ കെട്ടിടത്തിന് ബലക്ഷയമോ ഇല്ലെന്നും കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് പിഴവുകള്‍ പരിഹരിച്ചുകഴിഞ്ഞാല്‍ അനുമതി നല്‍കാമെന്ന്് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു