Saturday, November 17th, 2018

പ്രവാസികളെ തഴഞ്ഞ് ഇ പോസ്

കേന്ദ്രസര്‍ക്കാറാണ് ഭക്ഷ്യസുരക്ഷ പദ്ധതിയുടെ സോഫ്റ്റ്‌വെയര്‍ തയാറാക്കിയത്.

Published On:Nov 5, 2018 | 9:27 am

തൃശൂര്‍: കേരളത്തില്‍ താമസിക്കാത്തവരുടെ (എന്‍.ആര്‍.കെ) പേരുകള്‍ ഇപോസ് മെഷീനില്‍ നിന്നും പൊതുവിതരണ വകുപ്പ് വെട്ടി. ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ പ്രവാസികള്‍ അടക്കം ഇതര സംസ്ഥാനങ്ങളില്‍ വസിക്കുന്നവര്‍ക്ക് റേഷന്‍വിഹിതം നേരത്തെ നിഷേധിച്ചിരുന്നു. എന്നാല്‍ അവരുടെ പേരുകള്‍ ഇപോസ് മെഷീനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നാട്ടില്‍ വരുമ്പോള്‍ വീട്ടുകാരുടെ വിഹിതം വാങ്ങാന്‍ ഇതിലൂടെ സാധ്യമായിരുന്നു. എന്നാല്‍ നവംബറില്‍ ഇക്കൂട്ടര്‍ക്ക് റേഷന്‍ ലഭിച്ചില്ല. തുടര്‍ന്നുനടന്ന പരിശോധനയിലാണ് ഇപോസ് മെഷീനില്‍ നിന്നും പേരുകള്‍ ഒഴിവാക്കിയത് കണ്ടെത്തിയത്. പ്രവാസം ഒഴിവാക്കി നാട്ടില്‍ എത്തിയ പതിനായിരക്കണക്കിന് കേരളീയര്‍ക്ക് എതിരാണ് ഈ തീരുമാനം. ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് നാട്ടില്‍ എത്തി സ്ഥിര താമസമാക്കുന്നവര്‍ റേഷന്‍ വിഹിതം ലഭിക്കാന്‍ അര്‍ഹരാണ്. ഈ അവകാശമാണ് വകുപ്പ് ഇല്ലാതാക്കുന്നത്. പ്രവാസം കഴിഞ്ഞ് റേഷന്‍ വിഹിതം ലഭിക്കുന്നതിനായി വര്‍ഷങ്ങളായി താലൂക്ക് സപ്ലൈ ഓഫിസുകള്‍ കയറി ഇറങ്ങുന്ന എന്‍.ആര്‍.കെക്കാര്‍ (നോണ്‍ റസിഡന്റ് കേരളൈറ്റ്‌സ്) ഏറെയാണ്. ഇവര്‍ക്ക് ഇതുവരെ റേഷന്‍ ലഭിച്ചിട്ടില്ല.
ഇപോസില്‍ നിന്നും ഒഴിവാക്കിയ കേരളത്തില്‍ താമസിക്കാത്തവര്‍ തിരിച്ചുവരുമ്പോള്‍ അവരുടെ പേരുകള്‍ ഉള്‍പ്പെടുത്താനാവുമെന്നാണ് വകുപ്പ് ഡയറക്ടറുടെ വാദം. പ്രവാസം ഒഴിവാക്കിയതിനുള്ള തെളിവുകളുമായി താലൂക്ക് സപ്ലൈഓഫിസുകളില്‍ അപേക്ഷ നല്‍കിയാല്‍ മതിയാവും. ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന അര്‍ഹര്‍ക്ക് റേഷന്‍വിഹിതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഏറെ പ്രതിബന്ധങ്ങളാണ് വകുപ്പിന് മുന്നിലുള്ളത്. നേരത്തെ റേഷന്‍ സംവിധാനത്തില്‍ ആരെയും ഉള്‍പ്പെടുത്താന്‍ കഴിയുമായിരുന്നു. നിലവിലതിന് സാധ്യമല്ല. ഒഴിവാക്കിയ പേരുകള്‍ വീണ്ടും ഇപോസില്‍ ഉള്‍പ്പെടുത്താന്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്.
മുന്‍ഗണന പട്ടികയില്‍ ഉള്ളവരെപോലും ഉള്‍പ്പെടുത്താനാവാത്ത സാഹചര്യമാണ്. കേന്ദ്രസര്‍ക്കാറാണ് ഭക്ഷ്യസുരക്ഷ പദ്ധതിയുടെ സോഫ്റ്റ്‌വെയര്‍ തയാറാക്കിയത്. അവരുടെ അനുമതി ഇല്ലാതെ അതിന് സാധ്യവുമല്ല. അതുകൊണ്ടുതന്നെ നിലവില്‍ ഉണ്ടായിരുന്ന പ്രവാസികളുടെ പേരുകള്‍ വീണ്ടും ഉള്‍പ്പെടുത്തുക ശ്രമകരമാവും.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    10 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    14 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    18 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു