Saturday, February 23rd, 2019

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രവാസി അറസ്റ്റില്‍

കേരള പോലീസിന് കൈമാറിയ ഇയാളെ കൊച്ചിയിലെത്തിക്കും.

Published On:Jun 19, 2018 | 9:55 am

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ പ്രവാസി കൃഷ്ണകുമാരന്‍ നായരെ ഡല്‍ഹി വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. കേരള പോലീസിന് കൈമാറിയ ഇയാളെ കൊച്ചിയിലെത്തിക്കും. മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയുള്ള വീഡിയോ വൈറലായി മാറുകയും പിന്നീട് ജോലി പോയതോടെ കൃഷ്ണകുമാര്‍ നായര്‍ മാപ്പു പറയുകയും ചെയ്തിരുന്നു. താന്‍ പഴയ ആര്‍എസ്എസുകാരനാണെന്നും നാട്ടിലെത്തിയാല്‍ പിണറായി വിജയനെ കൊല്ലുമെന്നും ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നുമായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
സ്വന്തം പേരും ജോലിസ്ഥലവുമെല്ലാം പറഞ്ഞുകൊണ്ടായിരുന്നു ഭീഷണി. ഞാന്‍ കൃഷ്ണകുമാര്‍. പഴയ ആര്‍എസ്എസുകാരനാണ്. ഇപ്പോള്‍ ദുബായില്‍ താമസിക്കുന്ന താന്‍ ജോലി ഉപേക്ഷിച്ചു നാട്ടില്‍ വരികയാണെന്നും സജീവമായി രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുകയാണെന്നും പറഞ്ഞു. നാട്ടില്‍ വരുന്നതിന് രണ്ട് ഉദ്ദേശമുണ്ട്. ഒന്ന് പഴയ കില്ലിംഗ് തന്നെയാണ്. ഇതിനായി പഴയ രണ്ടു കത്തികള്‍ തേച്ചു മിനുക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു വ്യക്തിയെ കൊല്ലാന്‍ തീരുമാനിച്ചാല്‍ അതങ്ങ് ചെയ്യും. തനിക്ക് രണ്ടു ലക്ഷം ശമ്പളമുണ്ടെന്നും അത് പിണറായിയെ കൊല്ലാനായി ചെലവഴിക്കുമെന്നും പറഞ്ഞു. പിന്നീട് മുഖ്യമന്ത്രിയെ ചീത്തവിളിക്കുകയും അദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ക്കും എതിരേ ലൈംഗികാക്ഷേപം നടത്തുകയും ആയിരുന്നു.
വീഡിയോ ശ്രദ്ധയില്‍ പെട്ട പ്രവാസി മലയാളികള്‍ ഉടന്‍ തന്നെ ഇടപെടുകയും ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. മദ്യലഹരി അതിരുവിട്ടപ്പോഴാണ് അസഭ്യം പറഞ്ഞതെന്ന് പറഞ്ഞ് കൃഷ്ണകുമാര്‍ മാപ്പു പറയുകയും പിന്നീട് വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ കേരളത്തില്‍ പോലീസ് കേസെടുക്കുകയും ചീത്തപ്പേരുണ്ടാക്കിയെന്ന് കാണിച്ച് കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിടുകയും സ്‌പോണ്‍സര്‍ കടുത്ത നടപടിയെടുക്കുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ കൃഷ്ണ കുമാര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
അപകീര്‍ത്തിപ്പെടുത്തല്‍, വധഭീഷണിമുഴക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. നാട്ടില്‍ അറിയപ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ഇയാളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകളുടെ വധഭീഷണി കേരളത്തിന് പുറത്ത് നിന്ന് മുമ്പും ഉണ്ടായിട്ടുള്ള പിണറായി വിജയന് ഇസഡ് കാറ്റഗറി സുരക്ഷയാണ് നല്‍കി വരുന്നത്.

 

 

 

LIVE NEWS - ONLINE

 • 1
  11 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  12 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  13 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  15 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  16 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  18 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  18 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  20 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  20 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം