Saturday, February 23rd, 2019

പ്രളയക്കെടുതി ഏറ്റുവാങ്ങി പ്രവാസി സമൂഹവും

പെരുന്നാള്‍ നമസ്‌കാരശേഷം പ്രളയബാധിതരെ സഹായിക്കാന്‍ ഫണ്ട് ശേഖരണവും നടന്നു.

Published On:Aug 23, 2018 | 9:19 am

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി മലയാളി സമൂഹം ബലിപെരുന്നാള്‍ ആഘോഷിച്ചത് നാട്ടില്‍ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരുടെ വേദനകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. ദുരിതമനുഭവിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യമായി മാറുകയായിരുന്നു മലയാളികള്‍ ഒത്തുകൂടിയ പള്ളികളിലെ ഈദ് നിസ്‌കാരങ്ങള്‍. പെരുന്നാള്‍ പ്രസംഗങ്ങളില്‍ നാട്ടില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വിവരിച്ചതിനൊപ്പം ഈ ആഘോഷവേളയില്‍ അവരെ പ്രത്യേകം ഓര്‍മിക്കണമെന്നും ഓരോരുത്തരാലും സാധിക്കുന്നതിന്റെ പരമാവധി സഹായം എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പെരുന്നാള്‍ നമസ്‌കാരശേഷം പ്രളയബാധിതരെ സഹായിക്കാന്‍ ഫണ്ട് ശേഖരണവും നടന്നു. ബഹുഭൂരിഭാഗം സംഘടനകളും ഈദ് ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായി.

 

LIVE NEWS - ONLINE

  • 1
    24 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    56 mins ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    2 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    2 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    2 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    3 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം