Monday, August 26th, 2019

ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

ഗാന്ധിഘാതകന്‍ നാഥൂറാംഗോഡ്‌സേ ദേശ ഭക്തനാണെന്ന് പറഞ്ഞ് ഇവര്‍ വിവാദം സൃഷ്ടിച്ചിരുന്നു.

Published On:Jul 22, 2019 | 11:14 am

ഭോപാല്‍: പ്രദേശത്തെ വൃത്തിഹീനമായ സാഹചര്യത്തെ കുറിച്ച് പരാതി പറയാന്‍ ഫോണില്‍ വിളിച്ച ബി.ജെ.പി പ്രവര്‍ത്തകനെ അപമാനിച്ച് ഭോപാല്‍ എം.പി സാധ്വി പ്രജ്ഞ സിംഗ് ഠാക്കൂര്‍. ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല താന്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നായിരുന്നു എം.പിയുടെ മറുപടി.
ഞങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത് നിങ്ങളുടെ ഓവുചാല്‍ വൃത്തിയാക്കാനോ ശൗചാലയം വൃത്തിയാക്കാനോ അല്ല. ഞാന്‍ എന്തിനാണോ തെരഞ്ഞെടുക്കപ്പെട്ടത്, ആ ജോലി സത്യസന്ധമായി ചെയ്യും. ഇക്കാര്യം മുമ്പ് പറഞ്ഞതാണ്, ഇനിയും പറയും.” പ്രജ്ഞ സിംഗ് ഠാക്കൂര്‍ പറഞ്ഞു.
മണ്ഡലത്തിന്റെ ആകെയുള്ള വികസനത്തിനായി എം.എല്‍.എമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ള തദ്ദേശ പ്രതിനിധികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് എം.പിയുടെ ചുമതലയെന്നും എപ്പോഴും തന്നെ വിളിക്കുന്നതിന് പകരം പ്രാദേശിക പ്രശ്‌നങ്ങള്‍ പ്രാദേശിക പ്രതിനിധികള്‍ വഴി പരിഹരിക്കുകയാണ് വേണ്ടതെന്നും പ്രജ്ഞ സിംഗ് കൂട്ടിച്ചേര്‍ത്തു.
സെഹോര്‍ എന്ന സ്ഥലത്തു നിന്ന് വിളിച്ച ബി.ജെ.പി പ്രവര്‍ത്തകനോടാണ് പ്രജ്ഞ മോശമായി സംസാരിച്ചത്. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് പദ്ധതിയെ ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നതിനിടെയാണ് പ്രജ്ഞ സിംഗ് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
2008ലെ മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയാണ് പ്രജ്ഞ സിംഗ് ഠാക്കൂര്‍. മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥൂറാം വിനായക ഗോഡ്‌സേ ദേശ ഭക്തനാണെന്ന് പറഞ്ഞ് ഇവര്‍ വിവാദം സൃഷ്ടിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    5 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം