Thursday, April 25th, 2019

ആര്‍.എസ്.എസുമായി ബന്ധമില്ല: പ്രണബ് മുഖര്‍ജി

രാഷ്ട്രപതിയായിരിക്കെ ഏതാനും ഗ്രാമങ്ങള്‍ പ്രണബ് മുഖര്‍ജി ഏറ്റെടുത്തിരുന്നു.

Published On:Sep 1, 2018 | 10:45 am

ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജി ഫൗണ്ടേഷന് ആര്‍.എസ്.എസ് ഹരിയാന ഘടകവുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ഫൗണ്ടേഷന് ആര്‍.എസ്.എസുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രണബ് മുഖര്‍ജി പത്രകുറിപ്പ് ഇറക്കി.
2016 ജൂലൈയിലാണ് സ്മാര്‍ട്ട്ഗ്രാം പദ്ധതി തുടങ്ങിയത്. രാഷ്ട്രപതിയായിരിക്കെ ഏതാനും ഗ്രാമങ്ങള്‍ പ്രണബ് മുഖര്‍ജി ഏറ്റെടുത്തിരുന്നു. ഗുര്‍ഗാവിലെ ഈ ഗ്രാമങ്ങള്‍ സെപ്റ്റംബര്‍ രണ്ടിന് സന്ദര്‍ശിക്കാന്‍ ഹരിയാന സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം പ്രണബ് മുഖര്‍ജി നിര്‍വഹിക്കുമെന്നും ട്വീറ്റിലൂടെ അറിയിച്ചു.
നേരത്തെ, നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിലേക്ക് പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചതും അദ്ദേഹം ക്ഷണം സ്വീകരിച്ചതും വലിയ വാര്‍ത്തകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. കോണ്‍ഗ്രസിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന പ്രണബ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത്.

 

 

LIVE NEWS - ONLINE

  • 1
    17 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    17 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    38 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    39 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    46 mins ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    2 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    2 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    3 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    3 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം