Monday, June 24th, 2019

പ്രാണ്‍ ഇന്ത്യയുടെ പ്രിയപ്പെട്ട വില്ലന്‍

വില്ലന്‍ വേഷങ്ങളിലൂടെ ഹിന്ദി സിനിമയില്‍ അനശ്വര പ്രതിഷ്‌ഠ നേടിയ നടന്‍ പ്രാണ്‍ (93) അന്തരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയില്‍ വെളളിയാഴ്‌ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. പ്രായാധിക്യത്തെത്തുടര്‍ന്ന്‌ ഏറെനാളായി കിടപ്പിലായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വില്ലന്‍മാരില്‍ ഒരാള്‍ തന്നെയായിരുന്നു നടന്‍ പ്രാണ്‍ എന്ന പ്രാണ്‍ കൃഷന്‍ സിക്കന്ദ്‌. അദ്ദേഹം. 1920 ഫെബ്രുവരി 12ന്‌്‌ ദില്ലിയിലെ ഒരു ധനികകുടുംബത്തിലായിരുന്നു പ്രാണിന്റെ ജനനം. ഗവണ്‍മെന്റ്‌ കോണ്‍ട്രാക്ടര്‍ ആയിരുന്ന ലാല കേവല്‍ കൃഷന്‍ സിക്കന്ദ്‌ ആയിരുന്നു പ്രാണിന്റെ പിതാവ്‌. പ്രാണിന്റെ വിദ്യാഭ്യാസം … Continue reading "പ്രാണ്‍ ഇന്ത്യയുടെ പ്രിയപ്പെട്ട വില്ലന്‍"

Published On:Jul 13, 2013 | 5:06 pm

pran fullവില്ലന്‍ വേഷങ്ങളിലൂടെ ഹിന്ദി സിനിമയില്‍ അനശ്വര പ്രതിഷ്‌ഠ നേടിയ നടന്‍ പ്രാണ്‍ (93) അന്തരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയില്‍ വെളളിയാഴ്‌ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. പ്രായാധിക്യത്തെത്തുടര്‍ന്ന്‌ ഏറെനാളായി കിടപ്പിലായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വില്ലന്‍മാരില്‍ ഒരാള്‍ തന്നെയായിരുന്നു നടന്‍ പ്രാണ്‍ എന്ന പ്രാണ്‍ കൃഷന്‍ സിക്കന്ദ്‌. അദ്ദേഹം. 1920 ഫെബ്രുവരി 12ന്‌്‌ ദില്ലിയിലെ ഒരു ധനികകുടുംബത്തിലായിരുന്നു പ്രാണിന്റെ ജനനം. ഗവണ്‍മെന്റ്‌ കോണ്‍ട്രാക്ടര്‍ ആയിരുന്ന ലാല കേവല്‍ കൃഷന്‍ സിക്കന്ദ്‌ ആയിരുന്നു പ്രാണിന്റെ പിതാവ്‌. പ്രാണിന്റെ വിദ്യാഭ്യാസം ലാഹോര്‍, രാംപുര്‍, മുംബൈ, കപുര്‍ത്തല, മീററ്റ്‌, ഡെറൂഡൂണ്‍, എന്നിവിടങ്ങളിലായിരുന്നു. 20ാം വയസില്‍ ആയിരുന്നു സിനിമയിലേയ്‌ക്കുള്ള അരങ്ങേറ്റം. സിനിമയിലേയ്‌ക്ക്‌ എഴുത്തുകാരനായ വാലി മുഹമ്മദ്‌ വാലിയാണ്‌ പ്രാണിനെ സിനിമയിലെത്തിച്ചത്‌. പഞ്ചോലിയുടെ പഞ്ചാബി ചിത്രമായ യാംല ജാഠ്‌ ആയിരുന്നു പ്രാണിന്റെ ആദ്യ ചിത്രം. ജെന്റില്‍മാനായ വില്ലന്‍, അതായിരുന്നു ആദ്യ ചിത്രത്തില്‍ പ്രാണിന്റെ കഥാപാത്രത്തിന്റെ സ്‌റ്റൈല്‍. ബോളിവുഡിലേയ്‌ക്ക്‌ പഞ്ചോലിയുടെ തന്നെ ഖര്‍ദാനിലൂടെയാണ്‌ പ്രാണ്‍ ഹിന്ദിചലച്ചിത്രലോകത്തെത്തുന്നത്‌. ഹിന്ദിയില്‍ ആദ്യമണിഞ്ഞത്‌ റൊമാന്റിക്‌ ഹീറോ വേഷമായിരുന്നു. ദേവ്‌ ആനന്ദിന്റെ കരിയറിലെ ബ്രേക്ക്‌ ആയി മാറിയ സിദ്ധിയില്‍ പ്രാണ്‍ പ്രധാന വേഷം ചെയ്‌തു. സ്‌ഥിരം വില്ലനാകുന്നു ഇടക്കി ചില റൊമാന്റിക്‌ നായക വേഷങ്ങള്‍ ചെയ്‌തെങ്കിലും പ്രാണിനെ ബോളിവുഡ്‌ സ്ഥിരം വില്ലനാക്കി മാറ്റുകയായിരുന്നു. മുഖത്തെ വില്ലത്തരം തന്നെയായിരുന്നു ഇതിന്‌ കാരണമായത്‌. ബഡി ബഹന്‍ എന്ന ചിത്രത്തമാണ്‌ സിദ്ധിയ്‌ക്ക്‌ പുറമേ വില്ലനെന്ന നിലയില്‍ പ്രാണ്‍ ശ്രദ്ധ നേടിയ മറ്റൊരു ചിത്രം.
അമ്പുതുകളിലെയും അറുപതുകളിലെയും ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ സ്ഥിരം വില്ലനായിരുന്നു പ്രാണ്‍. ദേവ്‌ ആനന്ദ്‌, രാജ്‌ കപൂര്‍ തുടങ്ങിയ ഇതിഹാസ നായകന്‍മാരുടെ വില്ലനായി സ്ഥിരമായി വേഷമിട്ടത്‌ പ്രാണ്‍ തന്നെയായിരുന്നു.
എഴുപതുകളില്‍ ധര്‍മ്മേന്ദ്ര, അമിതാഭ്‌ ബച്ചന്‍ തുടങ്ങിയവര്‍ പുതുയുഗത്തിന്‌ ഹീറോ വേഷമിട്ടപോഴും വില്ലന്‍ വേഷത്തിന്റെ കാര്യത്തില്‍ പ്രാണിനെ കടത്തിവെട്ടാന്‍ മറ്റാരുമില്ലായിരുന്നു. രാജ്യം വെറുക്കുന്ന വില്ലന്‍ സുന്ദരമായ മുഖവുമായി അറ്റമില്ലാത്ത ക്രൂരതകളുമായി എല്ലാ ചിത്രങ്ങളിലുമെത്തിയിരുന്ന പ്രാണിനെ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും വെറുപ്പായിരുന്നു. കുട്ടികള്‍ക്ക്‌ പ്രാണ്‍ എന്ന്‌ പേരിടാന്‍ തന്നെ ആളുകള്‍ മടിച്ചൊരു കാലമായിരുന്നു അത.
തൊണ്ണുറുകളുടെ അവസാനത്തോടെ അഭിനയരംഗത്തുനിന്നും പ്രാണ്‍ പതിയെ പിന്നോട്ടു മാറാന്‍ തുടങ്ങി. എന്നാല്‍ സുഹൃത്തായ നടന്‍ അമിതാഭ്‌ ബച്ചന്‍ അദ്ദേഹത്തെ നിര്‍ബ്ബന്ധിച്ച്‌ അതിഥി വേഷങ്ങള്‍ ബച്ചനൊപ്പം ചെയിച്ചു മൃത്യുദാദ, തേരെ മേരെ സപ്‌നെ എന്നിങ്ങനെ ചില ചിത്രങ്ങള്‍ ചെയ്‌തെങ്കിലും രോഗം അലട്ടാന്‍ തുടങ്ങിയതോടെ പ്രാണ്‍ വീണ്ടും പിന്‍മാറി. പിന്നീട്‌ അപൂര്‍വ്വമായി ചില അതിഥി വേഷങ്ങള്‍ മാത്രമാണ്‌ അദ്ദേഹം ചെയ്‌തത്‌. 2013 ഫെബ്രുവരി 12നാണ്‌ അദ്ദേഹം 93ാം പിറന്നാള്‍ ആഘോഷിച്ചത്‌.
ഏതാണ്ട്‌ 350ഓളം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന്‌്‌ പത്മഭൂഷണ്‍ നല്‍കിയ രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. അസുഖബാധിതനായി ആശുപത്രിയില്‍ കിടക്കവേയാണ്‌ ഫാല്‍കേ അവാര്‍ഡ്‌ അദ്ദേഹത്തെ തേടിയെത്തിയത്‌. മികച്ച സഹനടനുള്ള ഫിലിംഫേര്‍ അവാര്‍ഡ്‌ നാലുതവണയും ബോംബെ ഫിലിം ജേര്‍ണലിസ്റ്റ്‌ അസോസിയേഷന്റെ അവാര്‍ഡ്‌ മൂന്നു തവണയും ലഭിച്ചിട്ടുണ്ട. പ്രശസ്‌ത ചിത്രങ്ങള്‍ സിദ്ധി, ഡോണ്‍, മധുമതി, ജിസ്‌ ദേശ്‌ മേന്‍ ഗംഗാ ബെഹ്‌തി ഹെയ്‌, ഉപ്‌കാര്‍, രാം ഓര്‍ ശ്യാം, ആന്‍സു ബന്‍ ഗയേ ഫൂല്‍, ബെ ഇമാം, ഷഹീദ്‌ ന്‍ സന്‍ജീര്‍, ഹാഫ്‌ ടിക്കറ്റ്‌ എന്നിവയാണ്‌ പ്രാണ്‍ അഭിനയിച്ചതില്‍ മികച്ച ചിത്രങ്ങളായി കണക്കാക്കപ്പെടുന്നത്‌. 

LIVE NEWS - ONLINE

 • 1
  2 hours ago

  കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

 • 2
  4 hours ago

  ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

 • 3
  5 hours ago

  ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

 • 4
  7 hours ago

  കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

 • 5
  8 hours ago

  അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

 • 6
  9 hours ago

  സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

 • 7
  11 hours ago

  അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

 • 8
  11 hours ago

  മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

 • 9
  11 hours ago

  കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല