Wednesday, September 19th, 2018

കാസര്‍കോട് കേന്ദ്ര മന്ത്രിക്കെതിരെ കരിങ്കൊടി

        കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്ര മാനവശേഷി വിഭവമന്ത്രി പ്രകാശ് ജാവദേക്കറിനെതിരെ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി. ഡല്‍ഹിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ചെയ്ത സംഭവത്തിന് മറുപടിയായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായത്. ബിരുദദാന ചടങ്ങു നടക്കുന്ന വേദിയിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് പിടിച്ചുമാറ്റി. ചടങ്ങ് നടന്ന ഹാളില്‍ പിന്നിലിരുന്ന ആറു പ്രവര്‍ത്തകര്‍ യച്ചൂരി അനുകൂല മുദ്രാവാക്യം വിളികളുമായി മുന്നോട്ടു വരികയായിരുന്നു. ഉടന്‍തന്നെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു … Continue reading "കാസര്‍കോട് കേന്ദ്ര മന്ത്രിക്കെതിരെ കരിങ്കൊടി"

Published On:Jun 8, 2017 | 2:24 pm

Prakash Javadekar Full Image

 

 

 

 

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്ര മാനവശേഷി വിഭവമന്ത്രി പ്രകാശ് ജാവദേക്കറിനെതിരെ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി. ഡല്‍ഹിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ചെയ്ത സംഭവത്തിന് മറുപടിയായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായത്. ബിരുദദാന ചടങ്ങു നടക്കുന്ന വേദിയിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് പിടിച്ചുമാറ്റി. ചടങ്ങ് നടന്ന ഹാളില്‍ പിന്നിലിരുന്ന ആറു പ്രവര്‍ത്തകര്‍ യച്ചൂരി അനുകൂല മുദ്രാവാക്യം വിളികളുമായി മുന്നോട്ടു വരികയായിരുന്നു. ഉടന്‍തന്നെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
സി.പി.എം കേന്ദ്ര കമ്മിറ്റി ആസ്ഥാനമായ എ.കെ.ജി ഭവനില്‍ ഹിന്ദു സേനാ പ്രവര്‍ത്തകരാണു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പൊളിറ്റ്ബ്യൂറോ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനുള്ള പത്രസമ്മേളനത്തിന്റെ വേദിയിലേക്കു യച്ചൂരി എത്തുന്നതിനു തൊട്ടുമുന്‍പാണു ഹിന്ദു സേനക്കാരായ ഉപേന്ദ്ര കുമാര്‍, പവന്‍ കൗള്‍ എന്നിവര്‍ പിന്നില്‍ നിന്നു ‘സി.പി.എം മൂര്‍ദാബാദ്’ എന്നു മുദ്രാവാക്യം വിളിച്ചത്. തുടര്‍ന്ന് അക്രമികളും സി.പി.എം ഓഫിസിലെ ജീവനക്കാരും തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ രണ്ടു പേരിലൊരാള്‍ യച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    10 mins ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 2
    1 hour ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 3
    3 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 4
    3 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 5
    3 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    4 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 7
    5 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 8
    5 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 9
    5 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍