Monday, February 18th, 2019

‘ആമി’ കമലിന്റെ ഏറ്റവും മികച്ച ചിത്രം: പ്രകാശ് ബാരെ

'മലയാള സിനിമയുടെ ഇന്നത്തെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നന്നായിത്തന്നെ ആമിയെ അവതരിപ്പിച്ചിരിക്കുന്നു കമല്‍'

Published On:Feb 16, 2018 | 2:32 pm

മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന സിനിമ ‘ആമി’ കമലിന്റെ ഏറ്റവും മികച്ച സിനിമയാണെന്ന് നടന്‍ പ്രകാശ് ബാരെ. സോഷ്യല്‍ മീഡിയ റിവ്യൂകളും കമന്റുകളും കണ്ട് തീരെ പ്രതീക്ഷിയില്ലാതെയാണ് ആമി കാണാന്‍ ചെന്നത്. മാധവിക്കുട്ടിയുടെ ജീവിതകഥ എന്ന നിലയ്ക്ക് ശ്രമകരമായ ഈ യത്‌നം കമലെങ്ങിനെ കൈകാര്യം ചെയ്യുമെന്ന ആകാംക്ഷയും നേരത്തേ ഉണ്ടായിരുന്നെന്നും അദ്ദേഹം ഫെയ്സ്സബുക്കില്‍ കുറിച്ചു. പക്ഷെ മലയാള സിനിമയുടെ ഇന്നത്തെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നന്നായിത്തന്നെ ആമിയെ കമല്‍ അവതരിപ്പിച്ചിരിക്കുന്നു. മലയാളത്തിന് അഭിമാനിക്കാവുന്ന ഒരു ബിയോപിക് എന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റ്
സോഷ്യല്‍ മീഡിയ റിവ്യൂകളും കമന്റുകളും കണ്ട് തീരെ പ്രതീക്ഷിയില്ലാതെയാണ് ആമി കാണാന്‍ ചെന്നത്. മാധവിക്കുട്ടിയുടെ ജീവിതകഥ എന്ന നിലയ്ക്ക് ശ്രമകരമായയീ യത്‌നം കമലെങ്ങിനെ കൈകാര്യം ചെയ്യുമെന്ന ആകാംക്ഷയും നേരത്തേ ഉണ്ടായിരുന്നു.
പക്ഷെ മലയാള സിനിമയുടെ ഇന്നത്തെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നന്നായിത്തന്നെ ആമിയെ അവതരിപ്പിച്ചിരിക്കുന്നു കമല്‍. മലയാളത്തിന്നഭിമാനിക്കാവുന്ന ഒരു ബിയോപിക്. കമലിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്. കമലിന്റെ മറ്റൊരു ബിയോപിക് ആയ സെല്ലുലോയ്ഡിന്ന് എത്രയോ മുകളില്‍. കല്ലുകടികളില്ലെന്നല്ല. പക്ഷെ മൊത്തത്തില്‍ ചരിത്രത്തോട് നീതിപുലര്‍ത്തി മാധവിക്കുട്ടിയോടുള്ള ഇഷ്ടം ചോര്‍ന്ന് പോകാതെ ചെയ്യാന്‍ പറ്റിയിട്ടുണ്ട്.
എന്റെ ആമി ഇങ്ങനെയല്ല എന്ന് പറയുന്നവര്‍ക്ക് അവരുടെ ആമിയെ അവതരിപ്പിക്കാന്‍ വേറെയും ചിത്രങ്ങള്‍ നിര്‍മ്മിക്കാവുന്നതേ ഉള്ളൂ. ഇവന്‍ മേഘരൂപന്‍ ഒഴിച്ച് നിറുത്തിയാല്‍ ഇതാദ്യമായല്ലേ ഒരു സാഹിത്യവ്യക്തിത്വത്തെ മലയാളസിനിമ ഓര്‍ക്കുന്നത്. മാധവിക്കുട്ടിയെ ആസ്പദമാക്കി ഇനിയും ചിത്രങ്ങള്‍ ഉണ്ടാവട്ടെ..
ദീപന്‍ ശിവരാമന്റെ ഖസാക്ക് നാടകത്തിലെ ആദ്യരംഗം വളരെ ഫലപ്രദമായി സിനിമയില്‍ ഉപയോഗിച്ചത് കൗതുകമായി.

LIVE NEWS - ONLINE

  • 1
    2 mins ago

    ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

  • 2
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 3
    6 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 4
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 5
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 6
    21 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 7
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 8
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 9
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍