Wednesday, February 20th, 2019

കീരിയാട്ടെ പാതിരാകൊല; ജയിലില്‍ തിരിച്ചറിയല്‍ പരേഡ്

കൊല്ലപ്പെട്ട പ്രഭാകര്‍ദാസിന്റെ ഭാര്യ ലക്ഷ്മി പ്രിയയും മക്കളുമാണ് നാല് പ്രതികളെയും തിരിച്ചറിഞ്ഞത്.

Published On:Jun 5, 2018 | 1:56 pm

കണ്ണൂര്‍: കീരിയാട് പാതിരാവില്‍ ഒഡീഷ സ്വദേശിയെ വാടക വീട്ടില്‍ അതിക്രമിച്ച് കടന്ന് വെട്ടിക്കൊന്ന കേസില്‍ തിരിച്ചറിയല്‍ പരേഡ് നടത്തി. കഴിഞ്ഞ 19ന് രാത്രി പതിനൊന്നരയോടെ ഒഡീഷക്കാരനും പ്ലൈവുഡ് കമ്പനിയില്‍ ജോലിക്കാരനുമായ പ്രഭാകര്‍ദാസിനെ കൊലപ്പെടുത്തിയ കേസിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് എം സി ആന്റണിയുടെ നേതൃത്വത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.
കൊല്ലപ്പെട്ട പ്രഭാകര്‍ദാസിന്റെ ഭാര്യ ലക്ഷ്മി പ്രിയയും മക്കളുമാണ് നാല് പ്രതികളെയും തിരിച്ചറിഞ്ഞത്. പ്രധാന പ്രതി ഗണേഷ് നായക് (19), റിന്റു എന്ന തോഫാന്‍ പ്രധാന്‍(19), ബച്ചുണ്ണ എന്ന രാജേഷ് ബഹ്‌റ (21), ഒരു പതിനേഴുകാരനെയുമാണ് തിരിച്ചറിഞ്ഞത്.
പ്രഭാകര്‍ ദാസിനെ കൊല്ലാന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തതായി സൂചനയുണ്ട്. തുടര്‍ന്ന് പ്രതികളെയും കൂട്ടി കൂടുതല്‍ തെളിവെടുപ്പിനായി വളപട്ടണം എച്ച് ഒ എം കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഒഡീഷയിലേക്ക് തിരിച്ചു. കൊലപാതകം നടന്ന വീട്ടിലും പരിസരങ്ങളിലും പുതിയതെരുവിലും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലും തെളിവെടുപ്പിനായി പ്രതികളെ രണ്ടുദിവസത്തിനുള്ളില്‍ കൊണ്ടുവരും. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു.
ഒഡീഷ ഡങ്കാന വില്ലേജിലുള്ളവരാണ് പ്രതികള്‍. ഒരാള്‍കൂടി ഈ കേസില്‍ ഇനി പിടിയിലാകാനുണ്ട്. പ്രതികള്‍ എല്ലാവരും ആന്ധ്ര വിജയനഗറിലെ പ്ലൈവുഡ് ഫാക്ടറി ജീവനക്കാരാണ്. മുഖ്യപ്രതി ഗണേഷ് നായ്ക്ക് മുമ്പ് വളപട്ടണം പ്ലൈവുഡ്‌സില്‍ ജോലി ചെയ്തിരുന്നു. അന്ന് ഫാക്ടറിയിലെ സഹപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ ഗണേഷ് നായക് കളവ് നടത്തിയ സംഭവത്തില്‍ പ്രഭാകര്‍ദാസ് ഇടപെട്ടിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് കൊല നടത്തിയത്. കണ്ണൂരിലെത്തി കൊല നടത്തിയ ശേഷം അര്‍ദ്ധരാത്രി വിവേക് എക്‌സ്പ്രസിലാണ് നാട്ടിലേക്ക് മടങ്ങിയത്.

LIVE NEWS - ONLINE

 • 1
  3 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  4 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  6 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  8 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  9 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  11 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  13 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  13 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  13 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു