Tuesday, July 23rd, 2019

പവര്‍കട്ട് തുടരും ചൂട് കൂടിക്കൂടി വരുന്നു വരള്‍ച്ചക്ക് സാധ്യത

കണ്ണൂര്‍: അപ്രഖ്യാപിത പവര്‍ക്കട്ട് കാരണം വൈദ്യുതി ലഭ്യതക്കുറവാണെന്ന് അധികൃതര്‍. കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ താല്‍ച്ചറില്‍ നിന്നും 200 മെഗാവാട്ടും കൂടങ്കുളത്ത് നിന്നും 266 മെഗാവാട്ടും കുറവു വന്നിട്ടുണ്ട്. ഇതുകൂടാതെ ലോവര്‍ പെരിയാര്‍, പന്നിയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളിലും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കല്‍, മണിയാര്‍ അടക്കമുള്ള സ്വകാര്യ വൈദ്യുതി നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ തകരാറിലായിരിക്കുകയാണ്. ഇവ പുനര്‍നിര്‍മിച്ച് ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ അനിവാര്യമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ വൈദ്യുതി … Continue reading "പവര്‍കട്ട് തുടരും ചൂട് കൂടിക്കൂടി വരുന്നു വരള്‍ച്ചക്ക് സാധ്യത"

Published On:Sep 7, 2018 | 9:00 am

കണ്ണൂര്‍: അപ്രഖ്യാപിത പവര്‍ക്കട്ട് കാരണം വൈദ്യുതി ലഭ്യതക്കുറവാണെന്ന് അധികൃതര്‍. കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ താല്‍ച്ചറില്‍ നിന്നും 200 മെഗാവാട്ടും കൂടങ്കുളത്ത് നിന്നും 266 മെഗാവാട്ടും കുറവു വന്നിട്ടുണ്ട്. ഇതുകൂടാതെ ലോവര്‍ പെരിയാര്‍, പന്നിയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളിലും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കല്‍, മണിയാര്‍ അടക്കമുള്ള സ്വകാര്യ വൈദ്യുതി നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ തകരാറിലായിരിക്കുകയാണ്.
ഇവ പുനര്‍നിര്‍മിച്ച് ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ അനിവാര്യമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയില്‍ ഏകദേശം 700 മെഗാവാട്ടിലധികം കുറവിലേക്ക് നയിച്ചിട്ടുണ്ട്. ഈകുറവ് കമ്പോളത്തില്‍ നിന്നും വാങ്ങി പരിഹരിക്കാന്‍ എല്ലാവിധ ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ വൈകുന്നേരങ്ങളിലെ വൈദ്യുതി ആവശ്യകതക്ക് അനസ്യൂതമായി ലഭ്യമാകാതെ വരുന്നപക്ഷം സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളില്‍ വൈകീട്ട് 6.30മുതല്‍ 9.30 വരെയുള്ള സമയങ്ങളില്‍ ചെറിയതോതില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അധികൃതര്‍ അറിയിക്കുന്നത്.
അതിനിടെ അന്തരീക്ഷ താപനില ഉയരുകയാണ്. പ്രളയത്തിനുശേഷം താപനിലയില്‍ ഒരുഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവാണുള്ളത്. ചില ദിവസങ്ങളില്‍ രണ്ട്ഡിഗ്രിയിലിധകം ഉയരുകയാണ്. പകല്‍-രാത്രി താപനിലകള്‍ ഒരുപോലെ ഉയര്‍ന്നിട്ടുണ്ട്. സാധാരണ ഫിബ്രവരി മാസം അനുഭവപ്പെടുന്ന ചൂടാണ് പ്രളയത്തിനുശേഷം നാടെങ്ങും അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ ഈ നില തുടരുമെന്ന് പറയപ്പെടുന്നു. പകല്‍-രാത്രി താപനില ഉയര്‍ന്നതോടെ വൈദ്യുതി ഉപയോഗവും വര്‍ധിച്ചു. കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞതും ലോഡ്‌ഷെഡിംഗിന് കാരണമായി. എത്രദിവസം തുടരുമെന്ന് തീരുമാനിച്ചിട്ടുമില്ല.

 

LIVE NEWS - ONLINE

 • 1
  1 hour ago

  തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

 • 2
  1 hour ago

  കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

 • 3
  1 hour ago

  വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

 • 4
  2 hours ago

  ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

 • 5
  3 hours ago

  തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

 • 6
  16 hours ago

  കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 7
  21 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 8
  22 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 9
  22 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍