Sunday, February 17th, 2019

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

ഒഡിഷ, ആന്ധ്രാ തീരപ്രദേശങ്ങളില്‍ നാശംവിതച്ച തിത്ലി ചുഴലിക്കാറ്റില്‍ ലൈനുകള്‍ തകരാറായത് മൂലം കേരളത്തില്‍ വ്യാഴാഴ്ച രാത്രി വൈദ്യുതി നിയന്ത്രണം

Published On:Oct 11, 2018 | 8:45 pm

തിരുവനന്തപുരം: ഒഡിഷ, ആന്ധ്രാ തീരപ്രദേശങ്ങളില്‍ നാശംവിതച്ച തിത്ലി ചുഴലിക്കാറ്റില്‍ ലൈനുകള്‍ തകരാറായത് മൂലം കേരളത്തില്‍ വ്യാഴാഴ്ച രാത്രി വൈദ്യുതി നിയന്ത്രണമുണ്ടാകും. 20 മിനിട്ടാവും വൈദ്യുതി നിയന്ത്രണം. കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തഃസംസ്ഥാന ലൈനുകള്‍ തകരാറിലായതാണ് കാരണം.
വിവിധ നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭ്യമാക്കേണ്ട വൈദ്യുതിയില്‍ 500 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി വൈകുന്നേരം ആറ് മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുനതിനാല്‍ സംസ്ഥാനത്തെ ചിലയിടങ്ങളില്‍ 20 മിനിട്ടിന്റെ വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നൂറ് കണക്കിന് വൈദ്യുതി പോസ്റ്റും, ട്രോന്‍ഫോര്‍മറുകളും തകരാറിലായിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 2
    2 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 3
    14 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 4
    16 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 5
    18 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 6
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 7
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    22 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 9
    23 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു