Wednesday, September 26th, 2018

വൈദ്യുതി ഉല്പാദന വിതരണ രംഗം മെച്ചപ്പെടണം

        കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കഴിഞ്ഞ കാലവര്‍ഷകാലത്തായിരുന്നു. കേരളത്തില്‍ റിക്കാര്‍ഡ് മഴയാണ് രേഖപ്പെടുത്തിയിരുന്നത്. മാത്രമല്ല നാശനഷ്ടങ്ങളുടെ എണ്ണം താരതമ്യേന കുറഞ്ഞ കാലഘട്ടവും ഇതായിരുന്നു. ഇത്രയും മഴവെള്ളം കിട്ടിയിട്ടും നമ്മുടെ ആവശ്യത്തിനുള്ള വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഇനിയും കഴിയുന്നില്ല എന്നത് ഒരു ദുഃഖമായി തന്നെ അവശേഷിക്കുന്നു. സംസ്ഥാനത്ത് ചൂട് തുടങ്ങീട്ട് ദിവസങ്ങളായി. ഇനിയും രണ്ട് മാസം ഇത് തുടരും. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സമയമാണിത്. ഉല്പാദനം കൂടാതിരിക്കയും … Continue reading "വൈദ്യുതി ഉല്പാദന വിതരണ രംഗം മെച്ചപ്പെടണം"

Published On:Mar 29, 2014 | 3:38 pm

Power full

 

 

 

 
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കഴിഞ്ഞ കാലവര്‍ഷകാലത്തായിരുന്നു. കേരളത്തില്‍ റിക്കാര്‍ഡ് മഴയാണ് രേഖപ്പെടുത്തിയിരുന്നത്. മാത്രമല്ല നാശനഷ്ടങ്ങളുടെ എണ്ണം താരതമ്യേന കുറഞ്ഞ കാലഘട്ടവും ഇതായിരുന്നു. ഇത്രയും മഴവെള്ളം കിട്ടിയിട്ടും നമ്മുടെ ആവശ്യത്തിനുള്ള വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഇനിയും കഴിയുന്നില്ല എന്നത് ഒരു ദുഃഖമായി തന്നെ അവശേഷിക്കുന്നു. സംസ്ഥാനത്ത് ചൂട് തുടങ്ങീട്ട് ദിവസങ്ങളായി. ഇനിയും രണ്ട് മാസം ഇത് തുടരും. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സമയമാണിത്. ഉല്പാദനം കൂടാതിരിക്കയും ഉപയോഗം കൂട്ടുകയും ചെയ്യുമ്പോള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് നിര്‍ബ്ബന്ധമാവും. മുന്‍കാല അനുഭവങ്ങള്‍ ഇതായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ അത്തരം ചില നിയന്ത്രണങ്ങള്‍ പവ്വര്‍കട്ട്, അഥവാ ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്താനുള്ള സാഹചര്യം തള്ളികളയാനാവില്ല. ഇക്കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈദ്യുതി ഉപഭോഗം 66 ദശലക്ഷം യൂനിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയം പീക്ക് അവറില്‍ വൈദ്യുതി ഉപഭോഗം 60 ദശലക്ഷം യൂനിറ്റായിരുന്നു വൈദ്യുതി ഉപഭോഗം. ഇനിയും കൂട്ടുമെന്നതിനാല്‍ സംസ്ഥാനത്തെ ഉല്പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള വൈദ്യുതിയെ മാത്രം ആശ്രയിച്ച് വൈദ്യുതി വിതരണം മതിയാവില്ല. പുറമെ നിന്നും ഭീമമായ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ് മുന്നിലുള്ളത്. സംസ്ഥാനത്തെ ജലവൈദ്യുതി, താപ വൈദ്യുതി നിലയങ്ങളില്‍ നിന്ന് പരമാവധി 54 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമെ ലഭിക്കുന്നുള്ളൂ. 12 ദശലക്ഷം യൂനിറ്റ് വൈദ്യുതി യൂനിറ്റിന് 14 രൂപ നിരക്കില്‍ പുറമെനിന്നും വാങ്ങിയാണ് വൈദ്യുതി ബോര്‍ഡ് ദൈനംദിനാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. സാമ്പത്തിക ബാധ്യത തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ വൈദ്യുതി ബോര്‍ഡ് നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട് വിലകയറ്റം കൊണ്ടു പൊറുതി മുട്ടുന്ന ജനത്തിന് ഇനിയുമൊരു നിരക്ക് വര്‍ധന കനത്ത അടിയായി മാറും. സംസ്ഥാനത്തെ വ്യാവസായിക വാണിജ്യമേഖലകള്‍ ഇപ്പോള്‍ തന്നെ ഇടക്കിടക്ക് വൈദ്യുതി നിലച്ചു പോകുമ്പോള്‍ പ്രയാസങ്ങള്‍ ഒട്ടൊന്നുമല്ല അനുഭവിക്കുന്നത്. ലൈനില്‍ അറ്റകുറ്റപ്പണി, ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിയിടല്‍, പ്രസരണ നഷ്ടം ഒഴിവാക്കാനുള്ള നടപടികള്‍ എന്നിവയുടെ പേരില്‍ മണിക്കൂറുകളോളം വൈദ്യുതി നിലക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. ജനറേറ്റര്‍ പ്രവര്‍ത്തിച്ചാണ് ചെറുകിട വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ കാര്യങ്ങള്‍ നിര്‍വ്വഹിച്ചു വരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കകം രണ്ടുതവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുകയും ഒരു തവണ സര്‍ചാര്‍ജ് കൂട്ടുകയും ചെയ്തതാണ്. ഇത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധി മുട്ടുണ്ടാക്കിയിരുന്നു. വരും വര്‍ഷങ്ങളില്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കണമെങ്കില്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചേ മതിയാവു. സിംഹവാലന്‍ കുരങ്ങിന്റെ പേര് പറഞ്ഞ് സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതിന്റെ പ്രയാസം കേരള ജനത ഇന്നനുഭവിക്കുന്നുണ്ട്. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ ചെറുകിട ജല വൈദ്യുതോല്പാദനത്തിന് ഇനിയും ഇവിടെ സാധ്യതകളുണ്ട്. ഇരിട്ടിയിലെ ബാരാപോള്‍ പോലുള്ള പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി വൈദ്യുതി ഉല്പാദനം ആരംഭിക്കാന്‍ നടപടി വേണം. സോളാര്‍ വൈദ്യുതി ഉല്പാദിപ്പിക്കാനും, വിതരണം ചെയ്യാനുമുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും വേണം. വൈദ്യുതി ഉല്പാദനത്തിലും വിതരണത്തിലും കാര്യക്ഷമമായ പ്രവര്‍ത്തനം നടത്താനാവശ്യമായ പദ്ധതിയാസൂത്രണം അത്യാവശ്യമാണ്. ഓരോ വര്‍ഷവും വേനല്‍ ചൂട് വര്‍ധിക്കുമ്പോള്‍ മാത്രം വൈദ്യുതി ലഭ്യതയെ കുറിച്ച് ചിന്തിക്കുന്ന അവസ്ഥ മാറണം. രാജ്യത്തെ പൊതുവായ വികസനത്തിന് ഒഴിച്ചു കൂടാനാവാത്ത മേഖലയായതിനാല്‍ വൈദ്യുതി ഉല്പാദന വിതരണ രംഗം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ ശ്രദ്ധ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.

LIVE NEWS - ONLINE

 • 1
  10 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  12 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  13 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  15 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  16 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  18 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  18 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  18 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  19 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു