Saturday, September 22nd, 2018

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ താല്‍ച്ചറില്‍ നിന്ന് 200 മെഗാവാട്ടും കൂടങ്കുളത്ത് നിന്ന് 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്

Published On:Sep 6, 2018 | 7:30 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത ഉത്പാദനത്തിലും ലഭ്യതയിലും കുറവ് വന്നതിനാല്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടായാതിനാലും വൈദ്യുത നിലയങ്ങള്‍ വെള്ളപ്പൊക്കം കാരണം തകരാറിലായ സാഹചര്യത്തിലുമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.
കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ താല്‍ച്ചറില്‍ നിന്ന് 200 മെഗാവാട്ടും കൂടങ്കുളത്ത് നിന്ന് 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്. ഇത് കൂടാതെ ലോവര്‍പെരിയാര്‍, പന്നിയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കല്‍, മണിയാര്‍ അടക്കമുള്ള വൈദ്യുത നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ തകരാറിലായിരിക്കുകയാണ്. ആകെ 700 മെഗാവാട്ടിലധികം കുറവാണ് സംസ്ഥാനത്തെ വെദ്യുതി ഉത്പാദനത്തില്‍ ഉണ്ടായിരിക്കുന്നത്.
ഈ കുറവ് പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങളും ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ആവശ്യകതക്ക് അനുസൃതമായി വൈദ്യുതി ലഭ്യമാകാതെ വരുന്ന പക്ഷം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 9.30 വരെയുള്ള സമയങ്ങളില്‍ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിട്ടുള്ളത്.

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    4 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    6 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    9 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    9 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    9 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    11 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    11 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    12 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള