പത്തനംതിട്ട: തിരുവല്ല എംസി റോഡിലെ കുഴികള്‍ പോലീസ് മണ്ണിട്ട് മൂടി. തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് വടക്കുഭാഗത്തായുള്ള വലിയ കുഴികളാണ് വെള്ളിയാഴ്ച പോലീസ് മുന്‍കൈയ്യെടുത്ത് മണ്ണിട്ട് മൂടിയത്. വ്യാപാരശാലകളില്നിന്നുള്ള വാഹനങ്ങള്‍ തിരിയുന്ന ഭാഗമായതിനാല്‍ തിരക്കേറെയായിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിന് കുഴി കാരണമായി മാറിയതിനാലാണ് താത്കാലിക പരിഹാരമെന്ന നിലയില്‍ മണ്ണിട്ടതെന്ന് ഇന്‍സ്പെക്ടര്‍ ടി രാജപ്പന് പറഞ്ഞു.