Wednesday, September 19th, 2018

സൗന്ദര്യസംരക്ഷണത്തിന് ഉരുളക്കിഴങ്ങ് നീര്

കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാം

Published On:Mar 2, 2018 | 1:33 pm

ചര്‍മസംരക്ഷണത്തിന് ഏറ്റവും ഗുണം ചെയ്യുന്നതാണ് ഉരുളക്കിഴങ്ങ്. വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം, നിയാസിന്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് ഉരുളക്കിഴങ്ങില്‍. ചര്‍മ്മത്തിലെ ഏത് പ്രശ്‌നത്തിനും പരിഹാരം ഉരുളക്കിഴങ്ങ് നല്ലതാണ്. ഉരളക്കിഴങ്ങിന്റെ ഗുണങ്ങള്‍ എന്തൊക്കെ
വരണ്ടമുടിയാണ് പ്രശ്‌നമെങ്കില്‍ കറ്റാര്‍ വാഴയും ഉരുളക്കിഴങ്ങ് നീരും ചേര്‍ത്ത മിശ്രിതം പുരട്ടിയാല്‍ മുടിക്ക് തിളക്കം ലഭിക്കും. മുടിയുടെ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഉരുളക്കിഴങ്ങ് നീര് സഹായിക്കുന്നു. കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ ഉരുളക്കിഴങ്ങ് നീരില്‍ മുക്കിയ പഞ്ഞി അല്‍പനേരം കണ്ണിന് താഴെ വയ്ക്കുക. ഇത് പെട്ടെന്ന് തന്നെ കണ്ണിനു താഴെയുള്ള കറുപ്പിന് ഇല്ലാതാക്കും. ദിവസവും മുഖത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് ചുളിവുകള്‍ ഇല്ലാതാക്കും, ചര്‍മ്മത്തിന് തിളക്കവും നല്‍കും.
തണുത്ത ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് സൂര്യാഘാതം ഭേദമാക്കാന്‍ സഹായിക്കും. അതിനായി ഉരുളക്കിഴങ്ങ് നീര് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് വേണം ഉപയോഗിക്കാം. ഇത് സൂര്യാഘാതം മൂലം ഉണ്ടാക്കുന്ന എല്ലാ വിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ നല്ലതാണ്. ഒലീവ് എണ്ണ ചേര്‍ത്ത് ഉരുളക്കിഴങ്ങ് നീര് കറുത്ത പാടുകള്‍, ചുളിവ് വരണ്ട പാദങ്ങള്‍ എന്നിവയ്ക്ക് പരിഹാരം നല്‍കും. മുടി കൊഴിച്ചില്‍ നിയന്ത്രിക്കുകയും മുടി വളരെ വേഗം വളരാനും സഹായിക്കും.

LIVE NEWS - ONLINE

  • 1
    9 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    11 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    12 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    15 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    16 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    17 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    17 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    19 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    19 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍