കഞ്ചാവ് ഉപയോഗിക്കുന്നവരെ പിടികൂടാന്‍ ഇനി ഉപകരണവും

Published:September 16, 2016

potaliser-saliva-test-full

 

 

 

 

വാഷിംഗ്ടണ്‍: കഞ്ചാവ് ഉപയോഗിക്കുന്നവരെ പിടികൂടാന്‍ ഇനി പുതിയ ഉപകരണവും. പോറ്റലൈസര്‍ എന്നാണ് ഉപകരണത്തിന്റെ പേര്. അമേരിക്കയിലെ സ്റ്റാഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കഞ്ചാവ് ഉപയോഗം പിടികൂടുന്ന ഉപകരണം കണ്ടെത്തിയത്. വാഹനമോടിക്കുന്നവരുടെ ഉമിനീര്‍ പരിശോധിച്ചാല്‍ മൂന്ന് മിനിറ്റ് കൊണ്ട് ലഹരി ഉപയോഗിച്ചോ എന്ന് വ്യക്തമാകുന്നതാണ് ഉപകരണം. നിലവില്‍ ഇത്തരത്തില്‍ പരിശോധന നടത്തുന്ന ഉപകരണങ്ങളൊന്നുമില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഷാന്‍ വാംഗ് പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനൊപ്പം ലഹരിയുടെ അളവ് കൂടി കണക്കാക്കുന്നതാണ് പുതിയ ഉപകരണം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.