Sunday, April 21st, 2019

മുല്ലപ്പള്ളിക്കും നേതാക്കള്‍ക്കുമെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും പോസ്റ്റര്‍

മുങ്ങുന്ന കപ്പലിന് ഓട്ടയിടരുത്

Published On:Jun 11, 2018 | 10:21 am

പാലക്കാട്: രാജ്യസഭാ സീറ്റ് വിവാദം സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സൃഷ്ടിച്ച പ്രതിസന്ധി തുടരുന്നു. നേതൃത്വത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇന്നും അയവില്ല. തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നില്‍ നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍ പതിച്ചതിനു മണിക്കൂറുകള്‍ക്ക് പിന്നാലെ പാലക്കാട്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. ജീര്‍ണിച്ച നേതൃത്വത്തിന് വിശ്രമം നല്‍കണമെന്നും ജനസ്വാധീനമില്ലാത്ത നേതാക്കളെ മാറ്റണമെന്നുമാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍. കെ.സുധാകരനെ കെപിസിസി പ്രസിഡന്റക്കണമെന്നും എന്നും പോസ്റ്ററില്‍ ആവശ്യമുണ്ട്. കൊല്ലത്ത് കെ സുധാകരനെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി
നേരത്തെ, മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കരുത് എന്ന ആവശ്യമുന്നയിച്ചായിരുന്നു തിരുവനന്തപുരം ഇന്ദിരാഭവനുമുന്നില്‍ ഇന്ന് പോസ്റ്ററുകള്‍ പതിച്ചത്. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായാല്‍ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിനു തുല്യമാണെന്നാണ് പോസ്റ്ററിലെ വാചകം. അണികളുടെ വികാരം കണ്ടില്ലെന്ന് നടിക്കരുതെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. ഒറ്റുകാരും കള്ളന്മാരും കോണ്‍ഗ്രസിനെ നയിക്കണ്ട, മുല്ലപ്പള്ളി വേണ്ട എന്നിങ്ങനെയുള്ള പോസ്റ്ററുകളും കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ പതിച്ചിട്ടുണ്ട്. സംസ്ഥാന കോണ്‍ഗ്രസിലെ നയപരമായ തീരുമാനങ്ങളെടുക്കാന്‍ രൂപീകരിച്ച ഉന്നതാധികാര സമിതിയായ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്നുച്ചകഴിഞ്ഞു മൂന്നിനു യോഗം ചേരാനിരിക്കെയാണ് പോസ്റ്റര്‍ പ്രതിഷേധമുള്‍പ്പടെയുള്ളവ ശക്തമാകുന്നത്

 

 

LIVE NEWS - ONLINE

  • 1
    9 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    11 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    13 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    17 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    17 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    18 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    18 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    18 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു