Wednesday, May 22nd, 2019

പോസ്റ്റല്‍ വോട്ട് ക്രമക്കേട്; ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയുടെ നിര്‍ദേശം.

Published On:May 15, 2019 | 9:34 am

തിരു: പോലീസ് പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം മാത്രമെ എത്ര വോട്ട് ചെയ്തുവെന്ന് മനസിലാക്കാന്‍ സാധിക്കൂ എന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ഡിജിപിക്ക് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
സംസ്ഥാനത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ പോലീസുകാരില്‍നിന്നടക്കം മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. എത്ര പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നറിയണമെങ്കില്‍ വോട്ടെണ്ണല്‍ കഴിയണം. അതിനു ശേഷം മാത്രമെ കൂടുതല്‍ അന്വേഷണം സാധ്യമാകൂ എന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയുടെ നിര്‍ദേശം.

LIVE NEWS - ONLINE

  • 1
    24 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    46 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    3 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    3 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    4 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു