സ്പെയിനിനെതിരെ പെനാല്‍ട്ടിയിലൂടെ ഗോള്‍ സ്വന്തമാക്കിയതോടെയാണ് താരത്തിന്റെ പേരില്‍ അപൂര്‍വ്വ റെക്കോര്‍ഡ് ചേര്‍ക്കപ്പെട്ടത്.
സ്പെയിനിനെതിരെ പെനാല്‍ട്ടിയിലൂടെ ഗോള്‍ സ്വന്തമാക്കിയതോടെയാണ് താരത്തിന്റെ പേരില്‍ അപൂര്‍വ്വ റെക്കോര്‍ഡ് ചേര്‍ക്കപ്പെട്ടത്.
സെന്റ്പീറ്റേഴ്സ് ബര്‍ഗ്: പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അപൂര്‍വ്വ നേട്ടം. നാലു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന നാലാമത്തെ മാത്രം താരമായി മാറിയിരിക്കുകയാണ് റോണോ.
സ്പെയിനിനെതിരെ പെനാല്‍ട്ടിയിലൂടെ ഗോള്‍ സ്വന്തമാക്കിയതോടെയാണ് താരത്തിന്റെ പേരില്‍ അപൂര്‍വ്വ റെക്കോര്‍ഡ് ചേര്‍ക്കപ്പെട്ടത്. 2006 ലോകകപ്പ് മുതല്‍ തുടര്‍ച്ചയായി നാല് ലോകകപ്പിലും റൊണാള്‍ഡോ ഗോള്‍ നേടിക്കഴിഞ്ഞു. ജര്‍മ്മനിയുടെ മിറോസ്ലോവ്സ് ക്ലോസ്, ഉവേസീലര്, ബ്രസീലിന്റെ പെലെ എന്നിവരുടെ നേട്ടത്തിനൊപ്പം എത്തിയിരിക്കുകയാണ് റൊണാള്‍ഡോയും.