Wednesday, September 26th, 2018

പോപ്പുലര്‍ ഫ്രണ്ട് ക്രിമിനല്‍ സംഘം: മന്ത്രി തോമസ് ഐസക്

എല്ലാത്തരം സാമൂഹ്യ വിനിമയങ്ങളില്‍ നിന്നും ഈ ഭീകരസംഘത്തെ അകറ്റി നിര്‍ത്തണം

Published On:Jul 4, 2018 | 4:40 pm

കോഴിക്കോട്: യാതൊരു ജനാധിപത്യ വിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനല്‍ സംഘമാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും മതതീവ്രവാദികള്‍ തന്നെയാണെന്നും മതത്തിന്റെ പേരിലാണ് അവരുടെ അഭിനയമെന്നും ഐസക് അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തോമസ് ഐസക് പോപ്പുലര്‍ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കുമെതിരെ ആഞ്ഞടിച്ചത്.
കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഐ.എസ് കൊലയാളികളുടെ സഹായം വേണ്ടെന്നും ഈ തീവ്രവാദ കൊലയാളി സംഘങ്ങളെ പാടേ തള്ളിക്കളഞ്ഞു കൊണ്ടാണ് കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയുടെ മുന്‍ നിരയില്‍ കടന്നിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിനോദയാത്ര പോകുമ്പോഴും കുട്ടികള്‍ക്ക് യൂണിഫോം നിശ്ചയിക്കുമ്പോഴും ക്യാമ്പസ് ഫ്രണ്ടുകാര്‍ കലാലയങ്ങളില്‍ അഴിഞ്ഞാടാനെത്തുന്നത് മതത്തിന്റെ പേരില്‍ത്തന്നെയാണെന്നും അങ്ങനെയുള്ളവരെ മതതീവ്രവാദികളെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നും തോമസ് ഐസക് ചോദിക്കുന്നു.
എല്ലാത്തരം സാമൂഹ്യ വിനിമയങ്ങളില്‍ നിന്നും ഈ ഭീകരസംഘത്തെ അകറ്റി നിര്‍ത്താന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സൗഹാര്‍ദ്ദ മനോഭാവത്തോടെയുള്ള ഒരു പുഞ്ചിരിക്ക് പോലും അവര്‍ക്ക് അര്‍ഹതയില്ലെന്നും എസ്.ഡി.പി.ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സാമൂഹ്യ ബഹിഷ്‌കരണമാണ് അഭിമന്യു എന്ന നിരപരാധിയുടെ രക്തസാക്ഷിത്വം കേരള സമൂഹത്തോട് ആഹ്വാനം ചെയ്യുന്നതെന്നും ഐസകിന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    5 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    6 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    6 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    7 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു