Saturday, November 17th, 2018

പൂക്കോട് തടാകത്തില്‍ മത്സ്യചികിത്സാകേന്ദ്രം

        കല്‍പ്പറ്റ: പൂക്കോട് തടാകത്തില്‍ വിനോദസഞ്ചാരികള്‍ക്കായി മത്സ്യചികിത്സാകേന്ദ്രം (ഫിഷ് സ്പാ) ഒരുങ്ങി. ഒരേസമയം, നാലുപേര്‍ക്ക് പ്രവേശനം നല്‍കുന്ന സ്പാ ജില്ലയില്‍ ആദ്യമായാണ് പ്രവര്‍ത്തിക്കുന്നത്. മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് തടാകത്തിലെ ശുദ്ധജല അക്വേറിയത്തോടനുബന്ധിച്ചാണ് ചികിത്സാകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. സിപ്രിനിഡേ വര്‍ഗത്തില്‍പ്പെട്ട ‘ഗാരറൂഫ’ എന്ന ‘ഡോക്ടര്‍ മത്സ്യ’മാണ് സ്പായില്‍ ഉള്ളത്. മനുഷ്യന്റെ നിര്‍ജീവകോശങ്ങള്‍ ആഹരിക്കുകയും രക്തചംക്രമണത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഫിഷ് സ്പായില്‍ അവലംബിക്കുന്നത്. ചില ചര്‍മരോഗങ്ങള്‍ക്ക് ഗുണകരമാണിതെന്ന് കരുതുന്നു. ചെമ്പല്ലിയുടെ വര്‍ഗത്തില്‍പ്പെട്ട … Continue reading "പൂക്കോട് തടാകത്തില്‍ മത്സ്യചികിത്സാകേന്ദ്രം"

Published On:Jan 8, 2014 | 6:02 pm

Pookode Fish Spa Full

 

 

 

 
കല്‍പ്പറ്റ: പൂക്കോട് തടാകത്തില്‍ വിനോദസഞ്ചാരികള്‍ക്കായി മത്സ്യചികിത്സാകേന്ദ്രം (ഫിഷ് സ്പാ) ഒരുങ്ങി. ഒരേസമയം, നാലുപേര്‍ക്ക് പ്രവേശനം നല്‍കുന്ന സ്പാ ജില്ലയില്‍ ആദ്യമായാണ് പ്രവര്‍ത്തിക്കുന്നത്.
മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് തടാകത്തിലെ ശുദ്ധജല അക്വേറിയത്തോടനുബന്ധിച്ചാണ് ചികിത്സാകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. സിപ്രിനിഡേ വര്‍ഗത്തില്‍പ്പെട്ട ‘ഗാരറൂഫ’ എന്ന ‘ഡോക്ടര്‍ മത്സ്യ’മാണ് സ്പായില്‍ ഉള്ളത്. മനുഷ്യന്റെ നിര്‍ജീവകോശങ്ങള്‍ ആഹരിക്കുകയും രക്തചംക്രമണത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഫിഷ് സ്പായില്‍ അവലംബിക്കുന്നത്.
ചില ചര്‍മരോഗങ്ങള്‍ക്ക് ഗുണകരമാണിതെന്ന് കരുതുന്നു. ചെമ്പല്ലിയുടെ വര്‍ഗത്തില്‍പ്പെട്ട മത്സ്യമാണ് ഡോക്ടര്‍ ഫിഷ്. ഒരു സ്പായില്‍ 500 മത്സ്യങ്ങള്‍ വേണം. പൂക്കോട് തുടക്കത്തില്‍ 250 മത്സ്യങ്ങളാണുള്ളത്. പത്തുമിനിറ്റുനേരം സ്പായില്‍ ചെലവഴിക്കാന്‍ 50 രൂപയാണ് ഈടാക്കുക. വന്‍കിട റിസോര്‍ട്ടുകളില്‍ കാണുന്ന ഫിഷ്‌സ്പാ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂക്കോട് തുടങ്ങിയത്. പട്ടിക വിഭാഗക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി പ്രകാരമാണ് ഇത് സ്ഥാപിച്ചത്. അസമില്‍നിന്ന് എത്തിച്ച മത്സ്യങ്ങളാണ് സ്പായില്‍ ഉള്ളത്. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ ഒമ്പതുമണി മുതല്‍ സ്പായില്‍ പ്രവേശനം നല്‍കും.

LIVE NEWS - ONLINE

  • 1
    6 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    6 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    10 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    14 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    15 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    22 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    24 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു