Friday, January 18th, 2019

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റനുള്ള ശ്രമം പാളി

        മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകള്‍ക്കെതിരെ മന്ത്രി എം.എം. മണി വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റനുള്ള ശ്രമം പാളി. ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കത്തെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെയാണ് പോലീസിന് ശ്രമം ഉപേക്ഷിക്കേണ്ടി വന്നത്. അതേസമയം സമരം നടത്തുന്ന പ്രവര്‍ത്തകരുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനാല്‍ തന്നെ ഡി.എം.ഒയുടെ തീരുമാനം അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ നിരാഹാര സമരത്തില്‍നിന്ന് … Continue reading "പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റനുള്ള ശ്രമം പാളി"

Published On:Apr 28, 2017 | 11:18 am

Gomathy Pombilai Orumai Full

 

 

 

 
മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകള്‍ക്കെതിരെ മന്ത്രി എം.എം. മണി വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റനുള്ള ശ്രമം പാളി. ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കത്തെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെയാണ് പോലീസിന് ശ്രമം ഉപേക്ഷിക്കേണ്ടി വന്നത്.
അതേസമയം സമരം നടത്തുന്ന പ്രവര്‍ത്തകരുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനാല്‍ തന്നെ ഡി.എം.ഒയുടെ തീരുമാനം അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്ന് പോലീസ് വ്യക്തമാക്കി.
നേരത്തെ നിരാഹാര സമരത്തില്‍നിന്ന് ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയിരുന്നു. ആം ആദ്മി പാര്‍ട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ അറിയിച്ചിതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ എഎപി നേതൃത്വം തീരുമാനിച്ചത്.
ആം ആദ്മി പ്രവര്‍ത്തകരെയും ഗോമതിയേയും ചേര്‍ത്ത് വ്യാജമായി നിര്‍മിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഗോമതി എഎപിക്കെതിരെ നിലപാടെടുത്തത്.

LIVE NEWS - ONLINE

  • 1
    12 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    13 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    14 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    14 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    16 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    17 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    18 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    18 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    19 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു