Monday, November 19th, 2018

മലിനീകരണം കണ്ടെത്താന്‍ സര്‍വെ

തൃശൂര്‍: വാഴാനി പുഴയുടെ വടക്കാഞ്ചേരി മേഖലയിലെ മലിനീകരണം കണ്ടെത്താനും തടയാനുമുള്ള നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ ആരംഭിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍.ജി. മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ്. മുരളീധരന്‍, കെ. സോമന്‍ എന്നിവരുടെ നേതൃത്വത്തിലാണു സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. എരുമപ്പെട്ടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനു കീഴിലുള്ള 24 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ രണ്ടു പേര്‍ വീതമുള്ള 12 ടീമുകളായി തിരിഞ്ഞു പുഴയ്ക്കു സമീപമുള്ള വടക്കാഞ്ചേരി മേഖലയിലെ വീടുകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ … Continue reading "മലിനീകരണം കണ്ടെത്താന്‍ സര്‍വെ"

Published On:Oct 5, 2013 | 6:27 pm

തൃശൂര്‍: വാഴാനി പുഴയുടെ വടക്കാഞ്ചേരി മേഖലയിലെ മലിനീകരണം കണ്ടെത്താനും തടയാനുമുള്ള നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ ആരംഭിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍.ജി. മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ്. മുരളീധരന്‍, കെ. സോമന്‍ എന്നിവരുടെ നേതൃത്വത്തിലാണു സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്.
എരുമപ്പെട്ടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനു കീഴിലുള്ള 24 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ രണ്ടു പേര്‍ വീതമുള്ള 12 ടീമുകളായി തിരിഞ്ഞു പുഴയ്ക്കു സമീപമുള്ള വടക്കാഞ്ചേരി മേഖലയിലെ വീടുകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണു പരിശോധന നടത്തുന്നത്. പുഴയിലേക്ക് ഏറ്റവും കൂടുതല്‍ മാലിന്യം ഒഴുകിയെത്തുന്ന ചാലിപ്പാടം മേഖലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബി. ഷാജി, വി.എസ്. ഗോകുല്‍ദാസ്, പി.പി. അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ടൗണിലെ പല ഹോട്ടലുകളിലെയും മലിനജലം കാനകളിലൂടെ പുഴയില്‍ എത്തുന്നതായി സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    4 hours ago

    ശബരിമല കത്തിക്കരുത്

  • 3
    5 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    5 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    5 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    7 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    7 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    7 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    7 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള