Wednesday, January 23rd, 2019

പി വി അന്‍വര്‍ എം എല്‍ എയുടെ പാര്‍ക്കിന്റെ ലൈസന്‍സ് റദ്ദാക്കി

വാട്ടര്‍ തീം പാര്‍ക്കില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ചട്ടം പാലിക്കാതെയാണ് നിര്‍മിച്ചതെന്ന് കണ്ടെത്തിയാണ് ലൈസന്‍സ് റദ്ദാക്കിയത്.

Published On:Aug 17, 2017 | 11:21 am

തിരു: നിലമ്പൂരില്‍ പി വി അന്‍വര്‍ എം എല്‍ എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് നല്‍കിയ ലൈസന്‍സ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കി. ഒന്നരയാഴ്ച മുമ്പ് തന്നെ ഇതു സംബന്ധിച്ച ഉത്തരവ് പാര്‍ക്ക് അധികൃതര്‍ക്ക് കൈമാറിയിരുന്നെന്നും ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
വാട്ടര്‍ തീം പാര്‍ക്കില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ചട്ടം പാലിക്കാതെയാണ് നിര്‍മിച്ചതെന്ന് കണ്ടെത്തിയാണ് ലൈസന്‍സ് റദ്ദാക്കിയത്. പാര്‍ക്കിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് ശരിയായ രീതിയിലല്ല. സ്ഥലം സന്ദര്‍ശിക്കാതെയാണ് അനുമതി നല്‍കിയതെന്നും ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ ബോര്‍ഡ് വ്യക്തമാക്കുന്നു.
അതേസമയം, ഒരാഴ്ച മുമ്പ് തന്നെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കൈമാറിയിരുന്നെന്ന ബോര്‍ഡ് അധികൃതരുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ വെട്ടിലായത് മുഖ്യമന്ത്രിയാണ്. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് എല്ലാ ലൈസന്‍സുകളും നേടിയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഇന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. എം എല്‍ എ നല്‍കിയ വിശദീകരണം കേട്ട ശേഷമാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ വിശദീകരണം നേടിയതെങ്കില്‍ പി വി അന്‍വര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന കരുതേണ്ടിവരും.

LIVE NEWS - ONLINE

  • 1
    2 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 2
    4 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 3
    4 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 4
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 5
    6 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 6
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    8 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം

  • 9
    8 hours ago

    നേപ്പിയറില്‍ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ