Wednesday, February 20th, 2019

രാഷ്ട്രീയ രാമായണം

മധു മേനോന്‍ കേരളത്തിലെ പ്രധാന വിഷയം ഇപ്പോള്‍ രാമായണത്തിലെ രാഷ്ട്രീയമാണ്. രാമായണ പാരായണത്തിന് ഗ്രന്ഥവുമായി എത്തിയ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ അതേ സ്പീഡില്‍ ‘വനവാസ’ത്തിന് പോയതാണ് പുതിയ കാഴ്ചകള്‍. രാമായണ പാരായണം ഒരു സംസ്‌കാരത്തിന്റെ പരിച്ഛേദമാണ്. തലമുറകളായി പ്രായം ചെന്നവര്‍ അത് ഭംഗിയായി രാഷ്ട്രീയവ്യത്യാസമില്ലാതെ നിര്‍വഹിച്ചു വരികയും ചെയ്യുന്നുണ്ട്. പിന്നെ എന്തിനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ രാമായണപാരായണത്തിന് ഓടിയെത്തിയത് എന്നതാണ് കാര്യം. ഉത്തരം സ്പഷ്ടം. പരസ്പരം എതിര്‍ക്കാന്‍ നയപരമോ രാഷ്ട്രീയമോ ആയ വ്യത്യാസങ്ങള്‍ ഇല്ലാതായി എന്നതാണത്. യു ഡി എഫിനും … Continue reading "രാഷ്ട്രീയ രാമായണം"

Published On:Jul 17, 2018 | 1:37 pm

മധു മേനോന്‍
കേരളത്തിലെ പ്രധാന വിഷയം ഇപ്പോള്‍ രാമായണത്തിലെ രാഷ്ട്രീയമാണ്. രാമായണ പാരായണത്തിന് ഗ്രന്ഥവുമായി എത്തിയ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ അതേ സ്പീഡില്‍ ‘വനവാസ’ത്തിന് പോയതാണ് പുതിയ കാഴ്ചകള്‍. രാമായണ പാരായണം ഒരു സംസ്‌കാരത്തിന്റെ പരിച്ഛേദമാണ്. തലമുറകളായി പ്രായം ചെന്നവര്‍ അത് ഭംഗിയായി രാഷ്ട്രീയവ്യത്യാസമില്ലാതെ നിര്‍വഹിച്ചു വരികയും ചെയ്യുന്നുണ്ട്. പിന്നെ എന്തിനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ രാമായണപാരായണത്തിന് ഓടിയെത്തിയത് എന്നതാണ് കാര്യം. ഉത്തരം സ്പഷ്ടം. പരസ്പരം എതിര്‍ക്കാന്‍ നയപരമോ രാഷ്ട്രീയമോ ആയ വ്യത്യാസങ്ങള്‍ ഇല്ലാതായി എന്നതാണത്. യു ഡി എഫിനും എല്‍ ഡി എഫിനും ബി ജെ പിക്കും അടിസ്ഥാനപരമായി ചിന്തിച്ചാല്‍ രാഷ്ട്രീയവും നയപരവുമായ വ്യത്യാസങ്ങള്‍ ഇപ്പോഴില്ല. എല്ലാവര്‍ക്കും അജണ്ട ഒന്നു മാത്രം. എവിടെയെങ്കിലും ഒരു സ്ഥലത്ത് അധികാരം കിട്ടണം. ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ എല്‍ ഡി എഫ് ഏതാണ്ട് അവരുടെ താവളത്തിലെത്തിച്ചു കഴിഞ്ഞിരിക്കുന്നു. ഹിന്ദു ഭൂരിപക്ഷ വോട്ടുകള്‍ നേടുന്നതില്‍ ബി ജെ പിയും ഒരളവുവരെ വിജയം കണ്ടിരിക്കുന്നു. ഇതിനിടെ ചോര്‍ന്നു പോകുന്ന ഹിന്ദു വോട്ടുകള്‍ക്ക് തടയിടാനാണ് കോണ്‍ഗ്രസ് രാമായണവുമായി ഓടിയെത്തിയതെങ്കില്‍ ഹിന്ദു വോട്ടുകള്‍ കൂടി ചേര്‍ത്ത് പഴയ യു ഡി എഫ് മുന്നണിയുടെ രീതിയിലേക്ക് മാറാനാണ് സി പി എം രാമായണത്തെ കൂട്ടുപിടിച്ചത്. എന്നാല്‍ ഈ ശ്രമം അബദ്ധജഢിലമാകുമെന്ന് തിരിച്ചറിഞ്ഞ രണ്ടു പേരും വനവാസത്തിലേക്ക് പോകുകയായിരുന്നു.
കേന്ദ്രത്തില്‍ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങളില്‍ കൃത്യമായ പാളിച്ചകള്‍ സംഭവിക്കുന്ന ചില കാര്യങ്ങളില്‍ അവസാനത്തേതാണ് രാമായണ മാസാചരണമെന്ന തീരുമാനം. കോണ്‍ഗ്രസ് കുടുംബങ്ങളില്‍ മിക്കവരും വര്‍ഷങ്ങളായി അനുഷ്ഠിച്ചുവരുന്ന ഒരു ചടങ്ങ് പ്രത്യേകമായി ആചരിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമത്തിലൂടെ മൃദുഹിന്ദുത്വമെന്ന സ്ഥിരം വിമര്‍ശനം വിളിച്ചു വരുത്താനേ ഉപകരിച്ചിട്ടുള്ളൂവെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. സമൂഹത്തെ വിഭജിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന ആരോപണം ഉയര്‍ത്തുകയും അതേസമയം, അതിനെ നേരിടാന്‍ പ്രത്യേക സമൂഹത്തിന്റെ ആചാരങ്ങളെ ആഘോഷങ്ങളാക്കി മാറ്റുകയും ചെയ്യുന്നത് എല്ലാത്തിനെയും മനസ്സിലാക്കാന്‍ കഴിവുള്ള യുവതലമുറ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന ബുദ്ധി ആരാണ് ഉപദേശിച്ചു നല്‍കിയത്? ഓരോ സര്‍ക്കാറിനെയും എതിര്‍ത്ത് അടുത്ത തവണ അധികാരത്തിലെത്തണമെങ്കില്‍ വികസനോന്മുഖമായ കാഴ്ചപ്പാടാണ് നിരത്തേണ്ടതെന്ന ആധുനിക പാഠം മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ മറന്നുപോകുന്നുവെന്നത് അത്ഭുതകരം തന്നെ. കോണ്‍ഗ്രസ്സിന്റെ വിജയമായി വിലയിരുത്തപ്പെട്ടത് ഭാരതത്തിലെ എല്ലാ സംസ്‌കാരങ്ങളുടെയും പരിച്ഛേദമാണത് എന്നതായിരുന്നു. ഇതില്‍ നിന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചില വിഭാഗങ്ങളെ തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതിനെ രാഷ്ട്രീയമായ നടപടികളിലൂടെയും കൃത്യമായ സംരക്ഷണ വാഗ്ദാനങ്ങളിലൂടെയും കൂടെ നിര്‍ത്തുന്നതിന് പകരം അമ്പരന്ന് എന്തെങ്കിലും കാട്ടിക്കൂട്ടുകയല്ല വേണ്ടത്. തങ്ങള്‍ക്കൊപ്പമുള്ളവര്‍ വിട്ടുപോകുന്നുവെങ്കില്‍ കുഴപ്പം സംരക്ഷിച്ചവര്‍ക്കു കൂടിയുണ്ടെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. കൃത്യമായി ബോധ്യപ്പെട്ടിട്ടും പോകുന്നവരുണ്ടെങ്കില്‍ അവര്‍ പോകട്ടെയെന്ന രാഷ്ട്രീയ ഇച്ഛാശക്തിയാണ് കാട്ടേണ്ടത്. ഉത്തരത്തിനും കക്ഷത്തിനുമിടയില്‍ പാഞ്ഞു നടന്നിട്ട് കാര്യമില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ പലതുമുണ്ടാകാമെങ്കിലും വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടയിലും ബി ജെ പിയും എല്‍ ഡി എഫും തങ്ങള്‍ക്കൊരു നയമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കൃത്യമായി വിജയിക്കുന്നു. നയമില്ലാതെ ട്രെന്റുകള്‍ക്കൊപ്പം പായുന്നതാണ് സമീപകാല കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചക്ക് കാരണമാകുന്നതെന്ന് വിലയിരുത്താനാകും. മറുഭാഗത്ത് സി പി എമ്മും ഇതില്‍ നിന്ന് പിന്തിരിഞ്ഞെങ്കിലും കേഡര്‍ സ്വഭാവം പുലര്‍ത്തുന്നതിനാല്‍ വിശദീകരണത്തിലൂടെ അണികളെ ബോധ്യപ്പെടുത്താനാകും. അതാണ് ആദ്യം തീരുമാനം കൈക്കൊണ്ടത് സി പി എം ആയിട്ടും കോണ്‍ഗ്രസ്സ് പിന്‍മാറിയത് മാത്രം വലിയ ചര്‍ച്ചയായത്.
രാമായണത്തിലെ നന്‍മകള്‍ പുതുതലമുറക്ക് പകരുകയാണ് ഉദ്ദേശമെങ്കില്‍ അതിന് ആധുനിക ശൈലിയിലുള്ള നയപരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് രാഷ്ട്രീയകക്ഷികള്‍ ചെയ്യേണ്ടത്. അല്ലാതെ രാമായണ പാരായണത്തിന് പരിശീലനം നല്‍കുന്ന സംഘടനാ ചട്ടകൂടുകള്‍ കെട്ടിപ്പടുക്കുകയല്ല വേണ്ടത്. ബഹുസ്വരതയെന്ന പദത്തില്‍ പ്രത്യേക വിഭാഗമെന്ന കാഴ്ചപ്പാടുണ്ടാകാന്‍ പാടില്ലല്ലോ. കൃത്യമായി ആസൂത്രണം ചെയ്ത നയപരിപാടികളും അതില്‍ ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടി നേതൃത്വവുമാണ് ആധുനിക രാഷ്ട്രീയത്തിന് അഭികാമ്യം. മറ്റ് പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ക്ക് യോജിച്ച മറുതന്ത്രം മെനയാം. പക്ഷെ, സ്വന്തം മുഖം നശിപ്പിച്ചിട്ടാകരുതെന്ന് മാത്രം. ഇത് മറക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും വനവാസകാലം ദീര്‍ഘമാകാനേ തരമുള്ളൂ.

LIVE NEWS - ONLINE

 • 1
  9 hours ago

  ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

 • 2
  11 hours ago

  കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 3
  14 hours ago

  പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 4
  17 hours ago

  എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

 • 5
  17 hours ago

  കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

 • 6
  17 hours ago

  പീതാംബരനെ സിപിഎം പുറത്താക്കി

 • 7
  18 hours ago

  പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

 • 8
  18 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

 • 9
  18 hours ago

  പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍