Wednesday, April 24th, 2019

ആന്ധ്രയില്‍ കത്തിക്കുത്ത്, വോട്ടിംഗ് യന്ത്രം നിലത്തെറിഞ്ഞു തകര്‍ത്തു

ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്

Published On:Apr 11, 2019 | 11:43 am

ഹൈദരാബാദ്/ന്യൂഡല്‍ഹി:  ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒമ്പത് മണി വരെ 91 മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. അരുണാചല്‍ പ്രദേശ് 13.3, തെലങ്കാന 10.6, അസം 10.2, ആന്‍ഡമാന്‍ ആന്റ് നിക്കോബര്‍ 5.83 എന്നിങ്ങനെയാണ് ഒമ്പതുമണി വരെയുള്ള പോളിംഗ് ശതമാനം.
ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ എട്ട് ലോക്‌സഭ മണ്ഡലങ്ങളിലും ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. സഹാറന്‍പുര്‍13, മുസാഫര്‍നഗര്‍12, മീററ്റ്11, ബിജ്‌നോര്‍11, ബാഗ്പത്10.19, ഗാസിയാബാദ്12, ഗൗതംബുദ്ധനഗര്‍10.7 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. അതിനിടെ മുസാഫര്‍നഗറില്‍ കള്ളവോട്ട് നടക്കുന്നതായി ആരോപിച്ച് ബി.ജെ.പി. രംഗത്തെത്തി. പര്‍ദ ധരിച്ചെത്തുന്നവര്‍ കള്ളവോട്ട് ചെയ്യുന്നുണ്ടെന്നും ഇവരെ പരിശോധിക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം.
നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടക്കുന്ന ആന്ധ്രപ്രദേശിലും ആദ്യമണിക്കൂറുകളില്‍ നിരവധിപേര്‍ വോട്ട് രേഖപ്പെടുത്തി. സംഘര്‍ഷസാധ്യതകള്‍ കണക്കിലെടുത്ത് പലയിടത്തും കര്‍ശന സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഗുണ്ടൂരില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടി.ഡി.പി. പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വൈഎസ് ആര്‍ നേതാവിന് കുത്തേറ്റു. ഗുട്ടിയിലെ പോളിംഗ് ബൂത്തില്‍ ജനസേന പാര്‍ട്ടി സ്ഥാനാര്‍ഥി വോട്ടിംഗ് യന്ത്രം നിലത്തെറിഞ്ഞു തകര്‍ത്തു. ജനസേന സ്ഥാനാര്‍ഥിയായ മധുസൂദന്‍ ഗുപ്തയാണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ജഗമോഹന്‍ റെഡ്ഡി, ആസാദുദ്ദീന്‍ ഒവൈസി, ഹരീഷ് റാവത്ത് തുടങ്ങിയ രാഷ്ട്രീയനേതാക്കള്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    3 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    6 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    12 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം