പോലീസ് റെയ്ഡ്; കള്ളത്തോക്കും വെടിമരുന്നും കണ്ടെത്തി

Published:January 11, 2017

Ration Shop Raid Full

 

 

 

കണ്ണൂര്‍: പോലീസ് റെയ്ഡില്‍ കള്ളത്തോക്കും വെടിമരുന്നും കണ്ടെത്തി. പേരാവൂര്‍ സി ഐ പി കെ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് രാത്രി നടന്ന പരിശോധനയില്‍ പേരാവൂര്‍ ചെക്യേരി കോളനിയില്‍വെച്ച് നാടന്‍ തോക്കും വെടിമരുന്നും കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോളനിയിലെ ജയനെ(41) പോലീസ് അറസ്റ്റ് ചെയ്തു. ചാരായവാറ്റ് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് കോളനിയില്‍ റെയ്ഡിനെത്തിയത്. പരിശോധനയില്‍ ജയന്റെ പൊളിച്ചിട്ട വീടിന് സമീപത്തെ താല്‍ക്കാലിക ഷെഡ്ഡിന് സമീപത്തുവെച്ച് ഒളിപ്പിച്ച നിലയില്‍ തോക്കും വെടിമരുന്നും കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.
ചെക്യേരി കോളനിയില്‍ തോക്കും വെടിമരുന്നും കണ്ടെത്തിയതോടെ അന്വേഷണം വിവിധതലങ്ങളിലേക്ക് വ്യാപിപ്പിക്കും. ചെക്യേരി കോളനിയില്‍ മാവോയിസ്റ്റ് സാന്നിധ്യം പോലീസ് കണ്ടെത്തിയിരുന്നു. പ്രമുഖ മാവോയിസ്റ്റ് നേതാവ് രൂപേഷ് അടക്കമുള്ളവര്‍ നിരവധി തവണ കോളനി സന്ദര്‍ശിക്കുകയും മാവോയിസ്റ്റ് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തതായി പോലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു. സ്റ്റോണ്‍ക്രഷറിന്റെ ഓഫീസിന് നേരെയും മുമ്പ് അക്രമം നടന്നിരുന്നു.
കാട്ടാന ചുഴറ്റിയെറിഞ്ഞ യുവാവ് മരിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.