Friday, July 19th, 2019

പോലീസ് അന്വേഷണം പ്രഹസനം ; വ്യാപാരികള്‍

അടൂര്‍ : വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപകമായി നടക്കുന്ന മോഷണങ്ങളെ സംബന്ധിച്ച് പോലീസ് ശക്തമായ അന്വേഷണം നടത്തണമെന്നും പട്രോളിംഗ് ശക്തമാക്കണമെന്നും കേരളാ സംസ്ഥാന വ്യാപാരി വ്യവസായി സമിതി അടൂര്‍ ഏരിയാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. അടൂരില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ മിക്കദിവസവും മോഷണശ്രമം നടക്കുന്നു. പോലീസ് നിര്‍ജീവമായതാണ് ഇതിന് കാരണം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ അടൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി അടൂര്‍ ഏരിയാ പ്രസിഡന്റ് രാജന്‍ അനശ്വരയും സെക്രട്ടറി അബൂബക്കറും … Continue reading "പോലീസ് അന്വേഷണം പ്രഹസനം ; വ്യാപാരികള്‍"

Published On:Sep 27, 2013 | 5:45 pm

അടൂര്‍ : വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപകമായി നടക്കുന്ന മോഷണങ്ങളെ സംബന്ധിച്ച് പോലീസ് ശക്തമായ അന്വേഷണം നടത്തണമെന്നും പട്രോളിംഗ് ശക്തമാക്കണമെന്നും കേരളാ സംസ്ഥാന വ്യാപാരി വ്യവസായി സമിതി അടൂര്‍ ഏരിയാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. അടൂരില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ മിക്കദിവസവും മോഷണശ്രമം നടക്കുന്നു. പോലീസ് നിര്‍ജീവമായതാണ് ഇതിന് കാരണം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ അടൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി അടൂര്‍ ഏരിയാ പ്രസിഡന്റ് രാജന്‍ അനശ്വരയും സെക്രട്ടറി അബൂബക്കറും അറിയിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പോലീസിന്റെ സേവനം കാര്യക്ഷമമാക്കണമെന്നും വ്യാപാരികളുടെ ഭീതി അകറ്റണമെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എം.വി. പ്രസാദ്, ജില്ലാ സെക്രട്ടറി എസ്. ഷാജഹാന്‍, അടൂര്‍ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് പാര്‍ഥസാരഥി മണിമംഗലത്ത്, സെക്രട്ടറി ലിന്റോ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    4 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    6 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    7 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    10 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    10 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    11 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    11 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    11 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം