Wednesday, November 14th, 2018

മദ്യലഹരിയില്‍ പൊലീസുകാരനോടിച്ച വാഹനം രണ്ടു പേരെ ഇടിച്ചിട്ടു

മാനന്തവാടി: മദ്യലഹരിയില്‍ പൊലീസുകാരനോടിച്ച വാഹനമിടിച്ച് രണ്ടു പേര്‍ക്കു സാരമായ പരിക്ക്. തലപ്പുഴ സ്‌റ്റേഷനിലെ പോലീസ് ഡ്രൈവര്‍ സി. രാജേഷ് ഓടിച്ച ബൈക്കാണ് കമ്മന ഞാറക്കുളങ്ങര സിസിലി സ്‌കറിയയെ(56) ഇടിച്ചു തെറിപ്പിച്ചത്. രണ്ട് ഡിവൈഎസ്പി ഓഫിസ് പ്രവര്‍ത്തിക്കുന്ന മാനന്തവാടി ടൗണില്‍ പട്ടാപ്പകലാണ് നാടിനാകെ നാണക്കേടാക്കിയ സംഭവം നടന്നത്. ഓവുചാലിലേക്ക് തെറിച്ചുവീണ സിസിലിയുടെ വലതു കാല്‍മുട്ട് ഒടിഞ്ഞു. ബൈക്ക് മറിഞ്ഞ് രാജേഷ് നിലത്തു വീണെങ്കിലും അപകടത്തില്‍പ്പെട്ട ആളെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. മിന്നല്‍ വേഗത്തില്‍ പാഞ്ഞുപോയ വാഹനം പഞ്ചായത്ത് … Continue reading "മദ്യലഹരിയില്‍ പൊലീസുകാരനോടിച്ച വാഹനം രണ്ടു പേരെ ഇടിച്ചിട്ടു"

Published On:Oct 1, 2013 | 7:34 pm

മാനന്തവാടി: മദ്യലഹരിയില്‍ പൊലീസുകാരനോടിച്ച വാഹനമിടിച്ച് രണ്ടു പേര്‍ക്കു സാരമായ പരിക്ക്. തലപ്പുഴ സ്‌റ്റേഷനിലെ പോലീസ് ഡ്രൈവര്‍ സി. രാജേഷ് ഓടിച്ച ബൈക്കാണ് കമ്മന ഞാറക്കുളങ്ങര സിസിലി സ്‌കറിയയെ(56) ഇടിച്ചു തെറിപ്പിച്ചത്. രണ്ട് ഡിവൈഎസ്പി ഓഫിസ് പ്രവര്‍ത്തിക്കുന്ന മാനന്തവാടി ടൗണില്‍ പട്ടാപ്പകലാണ് നാടിനാകെ നാണക്കേടാക്കിയ സംഭവം നടന്നത്.
ഓവുചാലിലേക്ക് തെറിച്ചുവീണ സിസിലിയുടെ വലതു കാല്‍മുട്ട് ഒടിഞ്ഞു. ബൈക്ക് മറിഞ്ഞ് രാജേഷ് നിലത്തു വീണെങ്കിലും അപകടത്തില്‍പ്പെട്ട ആളെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. മിന്നല്‍ വേഗത്തില്‍ പാഞ്ഞുപോയ വാഹനം പഞ്ചായത്ത് ബസ്‌സ്റ്റാന്റിനു സമീപത്തു നില്‍ക്കുകയായിരുന്ന കരിങ്ങാരി പനങ്കുറ്റി വീട്ടില്‍ എം.എ. വിജയ(60)നെയും ഇടിച്ചിട്ടു. വീണ്ടും രക്ഷപ്പെടാന്‍ ശ്രമിക്കവെ പാഞ്ഞെത്തിയ നാട്ടുകാരാണ് രാജേഷിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

LIVE NEWS - ONLINE

  • 1
    3 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    4 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    6 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    10 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    10 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    10 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    10 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    11 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    12 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി