Thursday, September 20th, 2018

കാണാതായ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: കഴിഞ്ഞ ദിവസം മുതല്‍ കാണാതായ സിവില്‍ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി. കസബ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ കണ്ണാടി പാണ്ടിയോട് കൃഷ്ണ കൃപയില്‍ റെനില്‍(42) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതല്‍ ഇയാളെ കാണാതായിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ അഞ്ചരക്ക് വടക്കന്തറയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് തിരിച്ചുവരു സമയത്താണ് ഇയാള്‍ കാണാതായത്. വയറുവേദനയുണ്ടെന്നും പോവുന്ന വഴി യാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു പോകുമെന്നും റിനില്‍ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ബന്ധു വീട്ടില്‍ ഇന്നലെ നടക്കുന്ന … Continue reading "കാണാതായ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി"

Published On:Aug 27, 2018 | 8:06 am

പാലക്കാട്: കഴിഞ്ഞ ദിവസം മുതല്‍ കാണാതായ സിവില്‍ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി. കസബ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ കണ്ണാടി പാണ്ടിയോട് കൃഷ്ണ കൃപയില്‍ റെനില്‍(42) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതല്‍ ഇയാളെ കാണാതായിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ അഞ്ചരക്ക് വടക്കന്തറയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് തിരിച്ചുവരു സമയത്താണ് ഇയാള്‍ കാണാതായത്. വയറുവേദനയുണ്ടെന്നും പോവുന്ന വഴി യാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു പോകുമെന്നും റിനില്‍ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ബന്ധു വീട്ടില്‍ ഇന്നലെ നടക്കുന്ന കല്ല്യാണത്തിന് നേരത്തെയെത്താന്‍ റിനിലിനോട് ഭാര്യ പറഞ്ഞിരുന്നു. രാവിലെ ഏറെ നേരമായിട്ടും റിനിലിനെ കാണാതായപ്പോള്‍ ഭാര്യ സ്‌റ്റേഷനില്‍ വിളിച്ച് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ റിനിലിന്റെ ഫോണ്‍ യാക്കര പുഴയോരത്തുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് പോലീസ് സംഘം പുഴയോരത്ത് എത്തിയപ്പോള്‍ റിനിലിന്റെ ബൈക്കും പേഴ്‌സും ഓഫായ മൊബൈല്‍ ഫോണും കണ്ടെത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ഡൈവിങ്ങ് ടീമാണ് തിരച്ചില്‍ നടത്തിയത്. ഇന്ന് രാവിലെ പുനരാരംഭിച്ച തിരച്ചിലില്‍ യാക്കര പുഴയിലുള്ള തടയണയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    11 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    11 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    13 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    14 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    15 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    15 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    15 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല