Monday, November 12th, 2018

സത്യപ്രതിജ്ഞയിലെ കാര്യങ്ങള്‍ പോലീസ് എപ്പോഴും പാലിക്കണം: മുഖ്യമന്ത്രി

കുറ്റവാളികള്‍ക്കെതിരെ ശക്തവും കര്‍ശനവുമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് ബാദ്ധ്യസ്ഥരാണ്.

Published On:May 14, 2018 | 9:55 am

മലപ്പുറം:  പോലീസ് സേനയുടെ യശ്ശസ് കളയുന്ന നടപടികള്‍ ഒറ്റപ്പെട്ടതാണെങ്കിലും ഉണ്ടാകാന്‍ പാടില്ലാത്തത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം നടപടികള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ആരായാലും പദവി എന്തായാലും ശക്തമായ നടപടിക്ക് വിധേയമായിരിക്കും.പോലീസില്‍ മാറേണ്ട ചിലതുണ്ട്. സത്യപ്രതിജ്ഞയിലെ കാര്യങ്ങള്‍ പോലീസ് എപ്പോഴും പാലിക്കണം. പോലീസ് ചെയ്യേണ്ടത് ചെയ്യുകയും പാടില്ലാത്തത് ഒഴിവാക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് പോലീസിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളും കുട്ടികളും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗമാണെന്നും അവര്‍ക്ക് നേരെയുണ്ടാകുന്ന ഒരു അതിക്രമവും വച്ചുപൊറുപ്പിക്കാന്‍ ആവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എടപ്പാളിലെ തിയേറ്ററില്‍ ബാലികക്ക് നേരെ പീഡനമുണ്ടായ കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച നേരിട്ട് വിശദമായി പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കുറ്റക്കര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡി.ജി.പി പറഞ്ഞു. പുതിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡി.ജി.പി.

 

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    9 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    11 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    14 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    15 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    16 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    16 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    17 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    17 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍