Saturday, September 22nd, 2018

പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തി

കല്‍പറ്റ: പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതേ പൊലീസുകാരന്‍ സാഹസികമായി കീഴ്‌പ്പെടുത്തി.പടിഞ്ഞാറത്തറയില്‍ പീഡനക്കേസില്‍ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനാണ് (39) വിചാരണയ്ക്കായി കോടതിയിലെത്തിച്ചപ്പോള്‍ പുത്തൂര്‍വയല്‍ എആര്‍ ക്യാംപിലെ പൊലീസുകാരന്‍ രാജേഷിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇന്നലെ ജില്ലാ കോടതി പരിസരത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രാഥമിക കൃത്യം നിര്‍വഹിക്കാനുണ്ടെന്ന് പ്രതി അറിയിച്ചതനുസരിച്ച് വിലങ്ങഴിച്ചപ്പോള്‍ ടോയ്‌ലെറ്റിലുണ്ടായിരുന്ന ബ്ലീച്ചിംഗ് പൗഡര്‍ രാജേഷിന്റെ മുഖത്തേക്ക് വിതറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. രാജേഷ് പിടിമുറുക്കിയപ്പോള്‍ കല്ലു വച്ച് തലയ്ക്കും മുഖത്തും ഇടിച്ചു പരുക്കേല്‍പ്പിച്ച് തള്ളിമറിച്ചിട്ടു. തുടര്‍ന്ന് … Continue reading "പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തി"

Published On:Oct 23, 2013 | 1:23 pm

കല്‍പറ്റ: പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതേ പൊലീസുകാരന്‍ സാഹസികമായി കീഴ്‌പ്പെടുത്തി.പടിഞ്ഞാറത്തറയില്‍ പീഡനക്കേസില്‍ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനാണ് (39) വിചാരണയ്ക്കായി കോടതിയിലെത്തിച്ചപ്പോള്‍ പുത്തൂര്‍വയല്‍ എആര്‍ ക്യാംപിലെ പൊലീസുകാരന്‍ രാജേഷിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഇന്നലെ ജില്ലാ കോടതി പരിസരത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രാഥമിക കൃത്യം നിര്‍വഹിക്കാനുണ്ടെന്ന് പ്രതി അറിയിച്ചതനുസരിച്ച് വിലങ്ങഴിച്ചപ്പോള്‍ ടോയ്‌ലെറ്റിലുണ്ടായിരുന്ന ബ്ലീച്ചിംഗ് പൗഡര്‍ രാജേഷിന്റെ മുഖത്തേക്ക് വിതറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. രാജേഷ് പിടിമുറുക്കിയപ്പോള്‍ കല്ലു വച്ച് തലയ്ക്കും മുഖത്തും ഇടിച്ചു പരുക്കേല്‍പ്പിച്ച് തള്ളിമറിച്ചിട്ടു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രാജേഷ് പുറകെ ഓടി സമീപത്തെ കാപ്പിത്തോട്ടത്തില്‍ വച്ച് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    7 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    10 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    12 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    12 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    12 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    15 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    15 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    15 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള