Monday, September 24th, 2018

സംഘര്‍ഷസ്ഥലത്ത് നിന്നും പോലീസ് രക്ഷിച്ചയാള്‍ ശ്മശാനം കത്തിച്ച് കേസിലെ പിടികിട്ടാപ്പുള്ളി

പ്രതി ബംഗളൂര്‍, മൈസൂര്‍ ഭാഗങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു.

Published On:Aug 23, 2018 | 12:24 pm

തലശ്ശേരി: മദ്യലഹരിയില്‍ നാട്ടുകാരെ ചീത്ത വിളിച്ചതിന് പല്ലുകള്‍ നഷ്ടപ്പെട്ടയാളെ വിവരം ലഭിച്ചെത്തിയ പോലീസ് സംഘര്‍ഷസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ലഹരയിറങ്ങിയപ്പോള്‍ ഇയാളുടെ നാടും ദിക്കും പേരും ചോദിച്ചറിഞ്ഞ പോലീസിന് കിട്ടിയത് തലശ്ശേരിയിലെ തീയ്യ ശ്മശാനം കത്തിച്ച സംഭവത്തില്‍ കഴിഞ്ഞ അഞ്ച് മാസങ്ങളായി തെരഞ്ഞുകൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളിയെ. ഇതോടെ ലോട്ടസ് ടാക്കീസ് പരിസരത്തെ നടമ്മല്‍ വീട്ടില്‍ മഹീന്ദ്രനെ (49) പോലിസ് വിലങ്ങുവച്ചു. അടിയേറ്റ് പല്ലുകള്‍ നഷ്ടപ്പെട്ട് മുഖം വികൃതമായ ഇയാളെ പിന്നീട് കോഴിക്കോട്ടെ ദന്താശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ചക്ക വീണ് മുയലിനെ കിട്ടിയ പഴമൊഴി പോലെ മാസങ്ങളായി തെരഞ്ഞുകൊണ്ടിരിക്കുന്ന പ്രതി ഓര്‍ക്കാപ്പുറത്ത് തലശ്ശേരി പോലീസിന്റെ കൈയ്യില്‍ വന്ന് വീണത്. ഇക്കഴിഞ്ഞ മാര്‍ച്ച് 13ന് പുലര്‍ച്ചെയാണ് തലശ്ശേരി റെയില്‍വെ സ്റ്റേഷനപ്പുറം പഴയ ലോട്ടസ് ടാക്കിസ് പരിസരത്തുള്ള തീയ്യ സമുദായ ശ്മശാനം കത്തിയമര്‍ന്നിരുന്നത്. ശ്മശാനത്തിന്റെ ഓഫീസും വിറക്പുരയും പാടെ കത്തിയിരുന്നു. ഏതാണ്ട് 5 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരുന്നത്. ശ്മശാന സ്ഥലം നശിപ്പിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം ഇവിടെ ശവദാഹം നടത്തിയിരുന്നില്ല. തീവയ്പിനെ തുടര്‍ന്ന് ഓഫീസിലെ ഫയലുകള്‍ പൂര്‍ണ്ണമായി ചാമ്പലായതിനാല്‍ മുന്‍കാലങ്ങളില്‍ ശവദാഹം നടത്തിയതിന്റെ രേഖകള്‍ മുഴുക്കെ നഷ്ടപ്പെട്ടിരുന്നു. പുതിയ ഫയലുകള്‍ ഉണ്ടാക്കിയാണ് ദഹിപ്പിച്ചവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. സംഭവത്തിലെ പരാതിയെ തുടര്‍ന്ന് തലശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയില്‍ പ്രതിയെ പറ്റി സൂചന ലഭിച്ചിരുന്നു. മദ്യത്തിന് അടിമയായ ഇയാള്‍ പോലീസ് തിരിച്ചറിഞ്ഞതായി മനസിലാക്കിയതോടെ തലശ്ശേരിയില്‍ നിന്നും രക്ഷപ്പെട്ടു ബംഗളൂര്‍, മൈസൂര്‍ ഭാഗങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്നുവത്രെ.

 

LIVE NEWS - ONLINE

  • 1
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    9 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    10 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    15 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    15 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    16 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    17 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു