Friday, November 16th, 2018

തൊട്ടതിനെല്ലാം പഴി; പോലീസ് ഉള്‍വലിയുന്നു

പോലീസ് വാഹനങ്ങളുടെ പട്രോളിംഗും കുറഞ്ഞു.

Published On:May 31, 2018 | 11:38 am

തലശ്ശേരി: റോഡിലിറങ്ങി എന്ത് തൊട്ടാലും പഴി. നിയമ ലംഘകരെ പിടികൂടിയാല്‍ യൂണിഫോമില്‍ പിടിച്ചുവലിച്ച് കീറാനും ദേഹത്ത് മുഷ്ടി ചുരുട്ടി അടിക്കാനും തെറി വിളിക്കാനും മടിക്കാത്തവര്‍ വല്ലാത്ത ആവേശത്തോടെ മുന്നേറുകയാണിപ്പോള്‍… കഴിഞ്ഞ കുറെ നാളുകളായി വാര്‍ത്താ ദൃശ്യമാധ്യമങ്ങളിലൂടെ കണ്‍മുന്നിലെത്തുന്നതും തൊട്ടറിയുന്നതുമെല്ലാം പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന കാഴ്ചകളൂം വാര്‍ത്തകളുമാണ്.
നിയമ പാലകരെ നിര്‍വ്വീര്യമാക്കി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢനീക്കം ഒരു പരിധി വരെ വിജയിച്ചതായി സൂചനകള്‍ പുറത്ത് വന്നിട്ടുണ്ട്. ക്രമസമാധാന പാലനത്തില്‍ നിന്നും പോലീസ് പതുക്കെ ഉള്‍വലിഞ്ഞുതുടങ്ങി. പഴയതുപോലെ ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ സജീവമായി കാണുന്നില്ല. പോലീസ് വാഹനങ്ങളുടെ പട്രോളിംഗും കുറഞ്ഞു. പകരം അരാജകവാദികളടെ പടയോട്ടമാണ് കാണാനാവുന്നത്. ഇരുചക്രവാഹനങ്ങള്‍ മുതല്‍ കൂറ്റന്‍ ചരക്ക് ലോറികള്‍ വരെ റോഡില്‍ പരസ്യമായി നിയമത്തെ വെല്ലുവിളിച്ചോടുകയാണ്. ഇത്തരം വാഹനങ്ങള്‍ വണ്‍വേ തെറ്റിച്ചോടി ഗതാഗതം സ്തംഭിപ്പിച്ചാലും ചോദ്യം ചെയ്യാനാളില്ല. ട്രാഫിക് പോലീസ് ഇടപെട്ടാല്‍ പോയി പണി നോക്കെന്ന് ആക്രോശിക്കും. പോലീസിന്റെ ഭാഗത്തല്ല മറിച്ച് നിയമം തെറ്റിച്ചോടിയ ഡ്രൈവര്‍മാര്‍ക്കൊപ്പമാവും വലിയ വായില്‍ ന്യായം വിളമ്പുന്നവരെ കാണുക. ആള്‍കൂട്ടത്തിന്റെ ഗുണ്ടായിസം തെരുവിലും വീട്ടിനകത്തും വരെ എത്തി. കുടുബമായി താമസിക്കുന്ന പറമ്പുകളില്‍ കടന്നുകയറി ജ്ഞാതരും അജ്ഞാതരുമായവര്‍ പരസ്യ മദ്യപാനം ചെയ്യുന്നു. സഹായത്തിന് പോലീസിനെ വിളിച്ചാല്‍ പോലീസ് സ്ഥലത്തെത്തും മുമ്പെ വെല്ലുവിളിയും അടിപൊളി താണ്ഡവവും നടന്നിരിക്കും. പോലീസ് എത്തിയാലും വലിയ പ്രയോജനമുണ്ടാവില്ല. ഇവരുടെ മുന്നില്‍ വച്ച് ഭിഷണി തുടരും. ആര്‍ക്കും എന്തുമാവാമെന്ന സ്ഥിതി. സ്ത്രീകള്‍ പോലും കൈയ്യേറ്റത്തിനിരയാവുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പോലീസല്ല ഇപ്പഴുള്ളത്. മുന്‍ കാലങ്ങളില്‍ ഒരാള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒരു പോലിസുകാരന്‍ മതിയാവുമായിരുന്നു. ഇന്ന് പത്ത് പേരെ അടക്കി നിര്‍ത്താന്‍ 50 പോലിസുകാര്‍ക്കുമാവാത്ത സ്ഥിതിയുണ്ട്. രാഷ്ട്രിയ പ്രശ്‌നങ്ങളാണെങ്കില്‍ പോലിസിന് നില്‍ക്കക്കള്ളിയുണ്ടാവില്ല. ഇടപെട്ടാല്‍ തിരികെ വീട്ടിലെത്തി കിടന്നുറങ്ങാന്‍ പറ്റില്ലെന്നതാണ് സ്ഥിതി.

 

LIVE NEWS - ONLINE

 • 1
  3 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  5 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  5 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  8 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  11 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  11 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  13 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  13 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  13 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം