Monday, July 22nd, 2019

പോലീസ് ജനങ്ങളുടെ കാവലാളാകണം

ജനങ്ങളുടെ സൈ്വരജീവിതം സംരക്ഷിക്കുക എന്നതാണ് ജനാധിപത്യ ഭരണകൂടങ്ങളുടെ പ്രധാന കടമ. പൗരന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ എല്ലാ അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുക എന്ന വിപുലമായ അര്‍ഥമാണ് ഇതിനുള്ളത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രമസമാധാനനില താരതമ്യേന മെച്ചമാണ് കേരളത്തില്‍. മുന്നണികള്‍ മാറിമാറി ഭരിക്കുമ്പോഴും പോലീസിന്റെ കാര്യത്തില്‍ കേരളം ഈയൊരു ബഹുമതി നിലനിര്‍ത്തിപ്പോന്നിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ അക്രമങ്ങളും പീഡനങ്ങളും അത്രമേല്‍ ഇവിടെ നടക്കാറില്ല. ചെറിയ സംഭവങ്ങള്‍ പോലും വലിയ തോതില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റി സത്വര പരിഹാര നടപടികള്‍ … Continue reading "പോലീസ് ജനങ്ങളുടെ കാവലാളാകണം"

Published On:May 17, 2018 | 2:18 pm

ജനങ്ങളുടെ സൈ്വരജീവിതം സംരക്ഷിക്കുക എന്നതാണ് ജനാധിപത്യ ഭരണകൂടങ്ങളുടെ പ്രധാന കടമ. പൗരന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ എല്ലാ അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുക എന്ന വിപുലമായ അര്‍ഥമാണ് ഇതിനുള്ളത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രമസമാധാനനില താരതമ്യേന മെച്ചമാണ് കേരളത്തില്‍. മുന്നണികള്‍ മാറിമാറി ഭരിക്കുമ്പോഴും പോലീസിന്റെ കാര്യത്തില്‍ കേരളം ഈയൊരു ബഹുമതി നിലനിര്‍ത്തിപ്പോന്നിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ അക്രമങ്ങളും പീഡനങ്ങളും അത്രമേല്‍ ഇവിടെ നടക്കാറില്ല. ചെറിയ സംഭവങ്ങള്‍ പോലും വലിയ തോതില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റി സത്വര പരിഹാര നടപടികള്‍ കൈക്കൊള്ളുകയാണു പതിവ്. ഇതൊക്കെ പഴയ കഥകള്‍. പോലീസിന്റെ സല്‍പ്പേരിന് കളങ്കമേല്‍പ്പിക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ അരങ്ങേറുന്നത്. ഒരുഭാഗത്ത് കസ്റ്റഡി മരണങ്ങള്‍ സേനക്ക് കുപ്രസിദ്ധി ചാര്‍ത്തിക്കൊടുക്കുമ്പോള്‍, മറുഭാഗത്ത് കുറ്റവാളികളുടെ സംരക്ഷകരായി നിയമപാലകര്‍ അവതരിക്കുന്നു. നമ്മുടെ പോലീസ് സേനക്ക് എന്തുപറ്റി എന്ന ചോദ്യമാണ് മുഖ്യമന്ത്രി പോലും ഉന്നയിക്കുന്നത്. എറണാകുളം വരാപ്പുഴയില്‍ നിരപരാധിയായ യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് നിര്‍ദയം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം തന്നെ പ്രധാന ഉദാഹരണം. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പരിധിയിലെ എടക്കാട്ടുനിന്നും കേള്‍ക്കുന്നു സമാനമായ വാര്‍ത്ത. ബാലപീഡന കേസുകളിലെ പ്രതികളെ സഹായിക്കാന്‍ പോലിസ് ഒത്താശ ചെയ്യുന്നുവെന്നാണ് മറ്റൊരു പരാതി. എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസിലും പയ്യന്നൂരിലെ ബാലികാ പീഡനക്കേസിലും പോലീസിന്റെ ഗുരുതര വീഴ്ച പ്രകടമായി.
യുഡിഎഫ് ഭരണകാലത്തെ ക്രമസമാധാന തകര്‍ച്ചയെക്കുറിച്ച് വ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചവരാണ് ഇപ്പോള്‍ ഭരണത്തിലുള്ളത്. വ്യക്തവും ജനകീയവുമായ പോലീസ് നയം സര്‍ക്കാരിനുണ്ട്. ആ നയം അക്ഷരംപ്രതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് എല്‍ഡിഎഫ് അധികാരത്തിലേറിയതു തന്നെ. നിര്‍ഭാഗ്യവശാല്‍, സര്‍ക്കാരിന്റെ ഒത്തിരി നല്ല മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍ക്കാന്‍ പോലീസിന്റെ വീഴ്ചകള്‍ കാരണമായി. പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ മാറിമാറി ഭരിച്ചപ്പോഴും പോലീസിന്റെ അമിതാധികാര പ്രയോഗത്തിന് കേരളം സാക്ഷിയായിട്ടുണ്ട്. പോലീസിന്റെ രാഷ്ട്രീയവല്‍ക്കരണമാണ് മറ്റൊരു പ്രധാന വിഷയം. പോലീസുകാര്‍ ചേരിതിരിഞ്ഞ് സംഘടിക്കുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളെ പോലെ തമ്മില്‍ത്തല്ലുകയുമാണ് എന്നുള്ള കാര്യം എല്ലാവര്‍ക്കുമറിയാം. ഇത് നാട്ടിലെ ക്രമസമാധാന പാലനത്തെയും കുറ്റാന്വേഷണത്തെയും ദോഷകരമായി ബാധിക്കുന്നു എന്നതാണ് വസ്തുത. ക്രമസമാധാന തകര്‍ച്ചയില്‍ പോലീസ് കാഴ്ചക്കാരായി മാറുന്ന ദയനീയമായ അവസ്ഥ സംജാതമായി. ഓരോ ദിവസവും കേരളത്തില്‍ അക്രമങ്ങളും പീഡനങ്ങളും സദാചാരത്തിന്റെ പേരില്‍ അക്രമികളുടെ അഴിഞ്ഞാട്ടവും നടക്കുകയാണ്. കൊലപാതകങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നു. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ പോലീസിന്റെ ഇടപെടല്‍ നീതിപൂര്‍വകമാവുന്നില്ല. ഈ സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ മെയ് 15ന് മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ പോലിസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡിനു ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗം ശ്രദ്ധേയമാവുന്നത്. പോലീസിന് ജനങ്ങളുമായി നല്ല ബന്ധമുണ്ടാവണമെന്നും ജനമൈത്രി പോലീസ് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ പോലീസിന് കഴിയണമെന്നുമാണ് അദ്ദേഹത്തിന്റെ വിലപ്പെട്ട ഉപദേശം. ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിരക്ഷ നല്‍കാന്‍ പോലീസിന് കഴിയണം. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും നിര്‍ദേശിച്ചാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. പോലീസ് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം. എങ്കില്‍ മാത്രമെ നഷ്ടപ്പെട്ട മാനുഷികമുഖം നമ്മുടെ പോലീസ് സേനക്ക് വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ.

 

LIVE NEWS - ONLINE

 • 1
  7 hours ago

  കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 2
  13 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 3
  14 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 4
  14 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

 • 5
  14 hours ago

  സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

 • 6
  15 hours ago

  കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

 • 7
  15 hours ago

  ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

 • 8
  16 hours ago

  പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

 • 9
  16 hours ago

  ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു