Friday, September 21st, 2018

പോലീസിലെ സ്ത്രീ ശബ്ദം

നാടെങ്ങും സ്ത്രീശക്തി പെരുമ ഘോഷിക്കപ്പെടുന്ന കാലഘട്ടമാണിത്. സ്ത്രീയെ അമ്മയായും സഹോദരിയായും ആരാധിക്കപ്പെടുന്ന നാട്. പക്ഷെ നിത്യവും കേള്‍ക്കുന്ന വാര്‍ത്തകള്‍ നേരെ തിരിച്ചാണ്. സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും വൃദ്ധമാതാവിനെയും അമ്മയെയും പട്ടിണിക്കിടുന്നതും പീഡനമേല്‍ക്കപ്പെടുന്ന ഭാര്യമാരുമൊക്കെയാണ് വാര്‍ത്തകളിലൂടെ ജനങ്ങളിലെത്തുന്നത്. എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് മുന്നേറുന്ന കാലഘട്ടത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്്. ഇപ്പോള്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് പ്രസവാവധിയും കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള അവധികളും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്‍കിക്കഴിഞ്ഞു. ചില സ്വകാര്യസ്ഥാപനങ്ങളില്‍ ആര്‍ത്തവ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കുകയും കഠിനാദ്ധാനത്തില്‍ നിന്ന് … Continue reading "പോലീസിലെ സ്ത്രീ ശബ്ദം"

Published On:Apr 9, 2018 | 1:18 pm

നാടെങ്ങും സ്ത്രീശക്തി പെരുമ ഘോഷിക്കപ്പെടുന്ന കാലഘട്ടമാണിത്. സ്ത്രീയെ അമ്മയായും സഹോദരിയായും ആരാധിക്കപ്പെടുന്ന നാട്. പക്ഷെ നിത്യവും കേള്‍ക്കുന്ന വാര്‍ത്തകള്‍ നേരെ തിരിച്ചാണ്. സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും വൃദ്ധമാതാവിനെയും അമ്മയെയും പട്ടിണിക്കിടുന്നതും പീഡനമേല്‍ക്കപ്പെടുന്ന ഭാര്യമാരുമൊക്കെയാണ് വാര്‍ത്തകളിലൂടെ ജനങ്ങളിലെത്തുന്നത്.
എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് മുന്നേറുന്ന കാലഘട്ടത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്്. ഇപ്പോള്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് പ്രസവാവധിയും കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള അവധികളും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്‍കിക്കഴിഞ്ഞു. ചില സ്വകാര്യസ്ഥാപനങ്ങളില്‍ ആര്‍ത്തവ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കുകയും കഠിനാദ്ധാനത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതുമൊക്കെ നടന്നുവരുന്നു.
എന്നാല്‍ രാജ്യത്തിന്റെ സുരക്ഷ കയ്യാളുന്ന സേനകളില്‍ വനിതകളുടെ അവസ്ഥ എന്താണ്? സേനകളില്‍ പുരുഷനും സ്ത്രീകള്‍ക്കും തുല്യ ജോലിയും തുല്യ അവകാശവുമാണ് നല്‍കിവരുന്നത്.
എന്നാല്‍ പുരുഷന്മാര്‍ക്കില്ലാത്ത സ്ത്രീകള്‍ക്ക് മാത്രം നേരിടേണ്ടിവരുന്ന ശാരീരിക മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന കാലഘട്ടത്തില്‍ ആര്‍ത്തവ ഗര്‍ഭാവസ്ഥ ഘട്ടങ്ങളില്‍ അവര്‍ക്ക് അവധി നല്‍കിവരുന്നുണ്ട്്. ഇതൊക്കെ നല്‍കുന്നുണ്ടെങ്കിലും 40 വയസ്സ് കഴിഞ്ഞാലെങ്കിലും സ്ത്രീകളെ കഠിനാദ്ധാനം വേണ്ടിവരുന്ന ജോലികളില്‍ നിന്ന് സ്ത്രീകള്‍ക്ക് ഇളവ് നല്‍കിക്കൂടെയെന്ന ചിന്ത ചര്‍ച്ചചെയ്യപ്പെടുകയാണ്. ഇവിടെ കേരളാ പോലീസില്‍ തൃശൂര്‍ സിറ്റി പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ ഇതിനെ ചൊല്ലി ചൂടേറിയ ചര്‍ച്ച നടന്നു.
വനിതാ പോലീസിലെ ഏറ്റവും കഠിനാദ്ധാനം ചെയ്യുന്ന ജോലികളില്‍ നിന്ന് 40 വയസ്് കഴിഞ്ഞവരെ ഒഴിവാക്കണമെന്ന ചര്‍ച്ചയാണ് രൂപം കൊണ്ടത്.
അങ്ങനെ വന്നപ്പോള്‍ ആഴ്ചയില്‍ നടക്കുന്ന പോലീസ് പരേഡാണോ ട്രാഫിക ഡ്യൂട്ടിയില്‍ നിന്നാണോ സ്ത്രീകളെ തടയേണ്ടതെന്ന വിഷയം ഉയര്‍ന്നുവന്നത്. എന്തായാലും 40 കഴിഞ്ഞ വനിതകളെ പോലീസ് പരേഡില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പ്രമേയ രൂപത്തില്‍ തന്നെ പോലീസ് അസോസിയേഷനില്‍ അവതരിക്കപ്പെട്ടു.
പ്രമേയം തൃശൂര്‍ സിറ്റി പോലീസ് അസോസിയേഷന്‍ ഏകകണ്ഠമായി പാസാക്കി ആഭ്യന്തരവകുപ്പിനയച്ചു. ഇതാദ്യമായാണ് ഔദ്യോഗികമായി അസോസിയേഷന്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 7മണിക്ക് പോലീസ് പരേഡ് നടത്തണമെന്നാണ് ചട്ടം അനുശാസിക്കുന്നത്. ഇതില്‍ സത്രീകള്‍ക്ക് ഇളവ് നല്‍കണമെന്ന് 10 വര്‍ഷം മുമ്പാണ് ആവശ്യമുയര്‍ന്നത്. പക്ഷെ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിതമായ ആവശ്യം ഉയര്‍ന്നത് ഇപ്പോഴാണ്. എന്നാല്‍ 15 വര്‍ഷം മുമ്പ് അന്നത്തെ ഡി ജി പി 50 വയസ്സിന് മീതെയുള്ള എല്ലാ പോലീസുകാരെയും പരേഡില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചുവെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ലെന്നാണ് അറിയുന്നത്.
പരേഡ് നടക്കുന്ന അവസരത്തില്‍ 50 വയസ്സില്‍ പ്രായമുള്ളവര്‍ സ്ഥലത്ത് ഹാജരാകണമെന്ന് അന്ന് ഡി ജി പി നിര്‍ദ്ദേശിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും മിക്ക പോലീസ് സ്‌റ്റേഷനുകളിലും വെള്ളിയാഴ്ച പരേഡ് ശോകത്തില്‍ കഴിയുകയാണ്. അതായത് മിക്കയിടത്തും പരേഡ് നടക്കുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ വനിതാ പോലീസുകാരുടെ കഠിനാദ്ധാന ഡ്യൂട്ടിയില്‍ ട്രാഫിക് ഡ്യൂട്ടിയല്ലെ ഏറ്റവും കഠിനാദ്ധ്വാനമുള്ളതെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. അതുകൊണ്ട് 40 കഴിഞ്ഞ സ്ത്രീകളെ ട്രാഫിക് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ പോലീസ് ഉന്നതാധികാരികള്‍ കനിയണമെന്നാണ് ഒരു വിഭാഗം പോലീസുകാര്‍ പറയുന്നത്.
മാത്രമല്ല, ആര്‍ത്തവ സമയങ്ങളിലും പ്രസവശേഷം ജോലിക്കെത്തുന്നവര്‍ക്കുമൊക്കെ ട്രാഫിക് ഡ്യൂട്ടിയാണ് കഠിനതരമെന്ന് വനിതാ പോലീസുകാര്‍ പറയുന്നത്.
എന്തായാലും കഠിന ജോലിയില്‍ നിന്ന് 40 വയസ്സുകഴിഞ്ഞവരെ ഒഴിവാക്കാന്‍ ഉന്നത പോലീസുകാര്‍ കനിയണമെന്നാണ് വനിതാ പോലീസുകാരുടെ കൂട്ടായ ആവശ്യം. എന്നാല്‍ അതിനെതിരെ വാദിക്കുന്നവര്‍ പറയുന്നത് 40 വയസ്സ് ഒരു പ്രായമല്ലെന്നാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രസവവും ആര്‍ത്തവവും കൊണ്ട്് 40 വയസ്സിന് ശേഷം ശാരീരികമായ അവശതകള്‍ വര്‍ധിക്കുമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വനിതാ പോലീസുകാര്‍ ആവശ്യപ്പെടുന്നത്. എന്തായാലും സ്ത്രീ ശാക്തീകരണ കാലഘട്ടത്തില്‍ വനിതാ പോലീസുകാര്‍ ഉന്നയിച്ച ആവശ്യം ശ്രദ്ധേയമാണ്. പരിഗണിക്കാവുന്നതുമാണ്. ഇതുസംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തി ഈ വിഷയത്തില്‍ ഏകാഭിപ്രായം രൂപീകരിച്ചുകൊണ്ട് മുതിര്‍ന്ന വനിതാ പോലീസുകാരെ കഠിനാദ്ധ്വാനത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ സത്വരശ്രദ്ധ പതിയേണ്ടതാണ്.

 

LIVE NEWS - ONLINE

  • 1
    58 mins ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 2
    2 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 3
    6 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 4
    6 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 5
    7 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 6
    7 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 7
    7 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 8
    7 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 9
    9 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം