വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമിത്തിലായിരുന്നു
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമിത്തിലായിരുന്നു
പ്രശസ്ത കവി ചെമ്മനം ചാക്കോ (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമിത്തിലായിരുന്നു. കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്. ആക്ഷേപഹാസ്യ കവിതകളിലൂടെ രൂക്ഷമായ സാമൂഹിക വിമര്‍ശനം നടത്തിയ കവിയായിരുന്നു ചെമ്മനം ചാക്കോ.
കോട്ടയം ജില്ലയിലെ മുളക്കുളത്ത് ചെമ്മനം കുടുംബത്തില്‍ വൈദികനായ യോഹന്നാന് കത്തനാരുടെയും സാറയുടെയും മകനായി 1926 മാര്‍ച്ച് 7-നാണ് അദ്ദേഹം ജനിച്ചത്. പിറവം സെയ്ന്റ് ജോസഫ്സ് ഹൈസ്കൂള്‍, ആലുവ യു.സി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. മലയാള ഭാഷയിലും സാഹിത്യത്തിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി. പിറവം സെയ്ന്റ് ജോസഫ്സ് ഹൈസ്കൂള്‍, പാളയംകോട്ട സെയ്ന്റ് ജോണ്‍സ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കേരള സര്‍വകലാശാലാ മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കേരള സര്‍വകലാശാലയില്‍ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 1940 കളുടെ തുടക്കത്തില്‍ സാഹിത്യപ്രവര്‍ത്തനം ആരംഭിച്ചു.