Thursday, September 20th, 2018

ഷാവോമിയുടെ പോകോഫോണ്‍ എഫ് വണ്‍ ഉടന്‍ എത്തും..

പോകോ ഉപ ബ്രാന്റില്‍ പുറത്തിറങ്ങുന്ന ആദ്യ സ്മാര്‍ട്ഫോണ്‍ ആണ് പോകോഫോണ്‍

Published On:Aug 14, 2018 | 8:00 am

ഷാവോമിയുടെ ഉപ ബ്രാന്‍ഡായ പോകോയുടെ ആദ്യ സ്മാര്‍ട്ഫോണായ പോകോഫോണ്‍ എഫ് വണ്‍ താമസിയാതെ ഇന്ത്യന്‍ വിപണിയിലെത്തും. സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ ആയിരിക്കും ഫോണിന് എന്നാണ് റിപ്പോര്‍ട്ട്. പോകോയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ക്വാല്‍കോം ചിപ്പ്സെറ്റിന്റെ ടീസര്‍ ഉള്ളത്.
കൂടുതല്‍ വിവരങ്ങളൊന്നും ട്വീറ്റ് വെളിപ്പെടുത്തുന്നില്ല. എന്തായാലും ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാവും. പോകോ ഉപ ബ്രാന്റില്‍ പുറത്തിറങ്ങുന്ന ആദ്യ സ്മാര്‍ട്ഫോണ്‍ ആണ് പോകോഫോണ്‍. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ ആയിരിക്കും ഇതിനെന്നാണ് കരുതുന്നത്. ഡിസ്പ്ലേ നോച്ചും ഫോണിനുണ്ടാവും.
ആറ് ജിബി റാം ശേഷിയുള്ള ഫോണില്‍ 64 ജിബി സ്റ്റോറേജ് ആയിരിക്കും ഉണ്ടാവുക. 4000 mAh ബാറ്ററിയാകും ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 12 + 5 മെഗാപിക്സലിന്റെ ഡ്യുവല്‍ റിയര്‍ ക്യാമറകളും. 20 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഉണ്ടാകും.

LIVE NEWS - ONLINE

  • 1
    2 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    2 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 3
    4 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    5 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    6 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    6 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    6 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    8 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    8 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു