Thursday, November 15th, 2018

ന്യുമോണിയ: ലക്ഷണങ്ങളും, പരിഹാരവും..

ശരിയായ ചികിത്സ ആരംഭത്തില്‍ത്തന്നെ ലഭിച്ചില്ലയെങ്കില്‍ ന്യൂമോണിയ മൂര്‍ഛിക്കുകയും ഹൃദയം, മസ്തിഷ്‌കം, വൃക്ക മുതലായ പ്രധാന അവയവങ്ങളെക്കൂടി ബാധിക്കും

Published On:Jun 6, 2018 | 9:14 am

ശ്വാസകോശത്തില്‍ ഉണ്ടാകുന്ന അണുബാധയാണ് ന്യുമോണിയ എന്ന് പറയുന്നത്. ഏറെ അപകടകരമായ ഒരു രോഗമാണ് ന്യുമോണിയ. സാധാരണയായി ബാക്ടീരിയ, വൈറല്‍, അല്ലെങ്കില്‍ ഫംഗസ് മുതലായവയിലൂടെയാണ് ന്യുമോണിയായുടെ അണുബാധ ഉണ്ടാകുന്നത്. പ്രായഭേതമന്യേ നിരവധി പേരാണ് ന്യുമോണിയ കാരണം മരണപ്പെടുന്നത്. അതിനാല്‍ തന്നെ വളരെ ഏറെ ശ്രദ്ധിക്കേണ്ട രോഗമാണിത്. ശരിയായ ചികിത്സ ആരംഭത്തില്‍ത്തന്നെ ലഭിച്ചില്ലയെങ്കില്‍ ന്യൂമോണിയ മൂര്‍ഛിക്കുകയും ഹൃദയം, മസ്തിഷ്‌കം, വൃക്ക മുതലായ പ്രധാന അവയവങ്ങളെക്കൂടി ബാധിക്കുകയും ചെയ്യുന്നു.
മഴക്കാലത്തും മഞ്ഞുകാലത്തുമാണ് ന്യൂമോണിയയുടെ പ്രശ്‌നം കൂടുതലായി കാണപ്പെടുന്നത്. ജലദോഷം അഥവാ ഇന്‍ഫ്ളുവന്‍സയെ തുടര്‍ന്നും ന്യൂമോണിയ പിടിപെടാം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് അവിട വച്ചും ഇത് പിടിപെടാം. കടുത്തപനി, കുളിരും വിറയലും ശക്തിയായ ചുമ, കഫക്കെട്ട്, നെഞ്ചുവേദന, ശ്വാസതടസ്സം മുതലായവയാണ് ന്യൂമോണിയയുടെ സാധാരണ ലക്ഷണങ്ങള്‍ ഉണ്ടാവുക. എന്നാല്‍, പ്രായമായവരില്‍ മേല്‍പറഞ്ഞ ലക്ഷണങ്ങളെല്ലാം കാണണമെന്നില്ല. ഇക്കൂട്ടരില്‍ വെറും പനി, ക്ഷീണം, തളര്‍ച്ച, ചെറിയ ചുമ എന്നീ രോഗലക്ഷണങ്ങള്‍ മാത്രമായി ഉണ്ടാവാറുള്ളൂ. കുട്ടികളലാണെങ്കില്‍ ശ്വസനത്തിനുള്ള ബുദ്ധിമുട്ട് പ്രധാന ലക്ഷണം. തുടര്‍ച്ചയായ ചുമയും ഇടവിട്ടുള്ള പനിയും ന്യൂമോണിയായുടെ മറ്റൊരു ലക്ഷണമാണ്. നിര്‍ജ്ജലീകരണമാണ് മറ്റൊരു പ്രധാന ലക്ഷം കുട്ടികളുടെ ശരീരത്തില്‍ ജലാംശം പൂര്‍ണ്ണമായി ഇല്ലാതെയാക്കാന്‍ ന്യൂമോണിയ കാരണമാകുന്നു.
കൃത്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിച്ചാല്‍ ന്യൂമോണിയ പൂര്‍ണമായും ഭേദമാക്കാം. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചാന്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്ന രോഗം തന്നെയാണ് ന്യൂമോണിയ. അതിനാല്‍ ചുമയും, ജലദോഷവും പിടിപെട്ടാല്‍ ഡോക്ടറെ കാണാന്‍ ശ്രമിക്കുക. ഇത് നിസാരമായി കണ്ടാല്‍ പിന്നീട് ന്യുമോണിയ്ക്ക് കാരണമാവുന്നു.

LIVE NEWS - ONLINE

  • 1
    58 mins ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 2
    3 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 3
    4 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 4
    5 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 5
    5 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 6
    5 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 7
    5 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 8
    5 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 9
    5 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്