Thursday, September 19th, 2019

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി റഷ്യയില്‍

ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിനുമായി ചര്‍ച്ചനടത്തും.

Published On:Sep 4, 2019 | 9:32 am

ന്യൂഡല്‍ഹി: ഈസ്റ്റേണ്‍ സാമ്പത്തികഫോറം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം ആരംഭിച്ചു. വഌഡിവോസ്റ്റോകില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിനുമായി ചര്‍ച്ചനടത്തും.
ഇന്ന് രാവിലെ വഌഡിവോസ്റ്റോകില്‍ വിമാനമിറങ്ങിയ മോദിയെ റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഇഗൊര്‍ മോര്‍ഗുലോവ് സ്വീകരിച്ചു. ശേഷം ഇവിടെയുള്ള ഫാര്‍ ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ സമൂഹവും അദ്ദേഹത്തിന് സ്വീകരണം നല്‍കി.
വൈകീട്ട് നാലിനുനടക്കുന്ന വാര്‍ഷിക ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. തുടര്‍ന്നാണ് പുതിനുമായി ചര്‍ച്ച. തുടര്‍ന്ന് വിവിധമേഖലകളില്‍ പരസ്പര സഹകരണത്തിനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.
ഉച്ചകോടിക്കുശേഷം സ്വേഡ കപ്പല്‍നിര്‍മാണശാല പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഇന്ത്യയ്ക്കും റഷ്യക്കും താത്പര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളാണ് ഉഭയകക്ഷി ചര്‍ച്ചയിലെ പ്രധാന അജണ്ടയെന്ന് യാത്ര പുറപ്പെടുംമുമ്പു നല്‍കിയ സന്ദേശത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

 

LIVE NEWS - ONLINE

  • 1
    39 mins ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 2
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    1 hour ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 5
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 6
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 7
    2 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 8
    3 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 9
    3 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്