Tuesday, October 16th, 2018

പ്ലൂട്ടോയിലും ദ്രാവകാവസ്ഥയിലുള്ള ജലമുണ്ടെന്ന് നാസാ

മഞ്ഞു മൂടിക്കിടക്കുന്ന ഇവയുടെ ഉപരിതലത്തിനു താഴെ ദ്രാവകാവസ്ഥയിലുള്ള ജലമുണ്ടെന്നാണ് നിഗമനം.

Published On:Dec 2, 2017 | 2:29 pm

പ്ലൂട്ടോ അടക്കമുള്ള കുഞ്ഞന്‍ ഉപഗ്രഹങ്ങളിലും മറ്റും ജലമുണ്ട്, അതിനാല്‍ തന്നെ ജീവനും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നാസാ. മഞ്ഞു മൂടിക്കിടക്കുന്ന ഇവയുടെ ഉപരിതലത്തിനു താഴെ ദ്രാവകാവസ്ഥയിലുള്ള ജലമുണ്ടെന്നാണ് നിഗമനം. അതിനാല്‍ സൗരയൂഥത്തില്‍ നെപ്റ്റിയൂണ്‍ കഴിഞ്ഞുള്ള മഞ്ഞുലോകങ്ങളില്‍ ജീവന്‍ മറഞ്ഞിരിക്കാനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല.
പ്ലൂട്ടോ, വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ ഗാനിമെഡ്. കാലിസ്റ്റൊ, യൂറോപ്പ, ശനിയുടെ ഉപഗ്രഹം എന്‍സിലേഡസ്, നെപ്റ്റിയൂണിന്റെ ഉപഗ്രഹം ട്രിടൊന്‍ എന്നിവയുടെ ഉപരിതലത്തിനടിയിലാണ് ദ്രാവകജലം നിറഞ്ഞ സമുദ്രം ഒളിഞ്ഞിരിക്കുന്നതെന്നാണ് പഠനം. ഇവയുടെ ഉപരിതലത്തിലെ താപനില മൈനസ് 200 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ ഉപഗ്രഹങ്ങള്‍ക്കിടയിലെ ഗുരുത്വബലത്തിന്റെ ഫലമായുണ്ടാവുന്ന ചൂട് മഞ്ഞുപാളികള്‍ക്കിടയില്‍ ദ്രാവകജലവും സമുദ്രവും നിലനില്‍ക്കാന്‍ സഹായിക്കും.

LIVE NEWS - ONLINE

  • 1
    34 mins ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 2
    35 mins ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 3
    1 hour ago

    ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

  • 4
    1 hour ago

    ഇന്ധന വില ഇന്നും കൂടി

  • 5
    1 hour ago

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

  • 6
    2 hours ago

    കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

  • 7
    2 hours ago

    മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

  • 8
    2 hours ago

    മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

  • 9
    3 hours ago

    മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്