Wednesday, June 19th, 2019

ഏകീകരണം സുഗമമാവണം

പൊതുവിദ്യാഭ്യാസത്തിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ഉണ്ടായിരുന്ന ഡയറക്ടറേറ്റുകള്‍ ഇല്ലാതാവുന്നു. സ്‌കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണത്തോടെ ഇവ മൂന്നും ഒരു കുടക്കീഴിലാകും. 12ാം ക്ലാസുവരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ഇനി നിയന്ത്രിക്കുക ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജുക്കേഷന്‍ എന്ന പൊതുസംവിധാനമായിരിക്കും. പൊതുപരീക്ഷകള്‍ നടത്തുന്നതിനും പുതിയ സംവിധാനമായി. കമ്മീഷണര്‍ ഫോര്‍ ഗവണ്‍മെന്റ് എക്‌സാമിനേഷന്‍ ആയിരിക്കും ഇനി പൊതുപരീക്ഷകള്‍ നടത്തുക. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ ജൂണ്‍ 6ന് സ്‌കൂള്‍ തുറക്കുന്നത് സമാധാനാന്തരീക്ഷത്തിലായിരിക്കില്ലെന്നാണ് സൂചന. സ്‌കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണത്തിനെതിരെ ഒരുവിഭാഗം അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, എന്‍ എസ് എസ് … Continue reading "ഏകീകരണം സുഗമമാവണം"

Published On:Jun 3, 2019 | 3:09 pm

പൊതുവിദ്യാഭ്യാസത്തിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ഉണ്ടായിരുന്ന ഡയറക്ടറേറ്റുകള്‍ ഇല്ലാതാവുന്നു. സ്‌കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണത്തോടെ ഇവ മൂന്നും ഒരു കുടക്കീഴിലാകും. 12ാം ക്ലാസുവരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ഇനി നിയന്ത്രിക്കുക ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജുക്കേഷന്‍ എന്ന പൊതുസംവിധാനമായിരിക്കും.
പൊതുപരീക്ഷകള്‍ നടത്തുന്നതിനും പുതിയ സംവിധാനമായി. കമ്മീഷണര്‍ ഫോര്‍ ഗവണ്‍മെന്റ് എക്‌സാമിനേഷന്‍ ആയിരിക്കും ഇനി പൊതുപരീക്ഷകള്‍ നടത്തുക. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ ജൂണ്‍ 6ന് സ്‌കൂള്‍ തുറക്കുന്നത് സമാധാനാന്തരീക്ഷത്തിലായിരിക്കില്ലെന്നാണ് സൂചന. സ്‌കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണത്തിനെതിരെ ഒരുവിഭാഗം അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, എന്‍ എസ് എസ് ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റുകള്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്‌കൂളിന്റെ മേധാവി ഇനി പ്രിന്‍സിപ്പലായിരിക്കും. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇനി വൈസ് പ്രിന്‍സിപ്പാളിന്റെ ചുമതല വഹിക്കും. സ്‌കൂളുകളുടെ പൊതുവായ ചുമതലയും ഹയര്‍സെക്കണ്ടറിയുടെ അക്കാദമിക് ചുമതലയും ഇനി പ്രിന്‍സിപ്പലിന്റെ അധികാരത്തില്‍ പെടുന്നതാണ്. പ്രിന്‍സിപ്പലിന്റെയും വൈസ് പ്രിന്‍സിപ്പലിന്റെയും ചുമതലകള്‍, കടമകള്‍ സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദശങ്ങള്‍ ഇതേവരെ ആയിട്ടില്ല. പുതുതായി നിയമിതനായ ഡയറക്ടര്‍ ജനറല്‍ ഓഫ് എജുക്കേഷന്‍ ആണ് നിര്‍ദ്ദേശങ്ങള്‍ നല്‍കുക. ഡോ. ഖാദര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ ഹയര്‍സെക്കണ്ടറി ഏകീകരണം നടപ്പിലാക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. റിപ്പോര്‍ട്ട് അപൂര്‍ണമാണ്. റിപ്പോര്‍ട്ടിന്റെ രണ്ടാംഘട്ടം വരുന്ന ആഗസ്തില്‍ സമര്‍പ്പിക്കാനിരിക്കുന്നതേയുള്ളൂ. ധൃതിപിടിച്ച് സ്‌കൂള്‍ ഹയര്‍സെക്കണ്ടറി ഏകോപനം നടപ്പിലാക്കുന്നത് വ്യക്തതയില്ലാതെയാണെന്നും ചില താല്‍പര്യങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നുമുള്ള ആരോപണം തുടക്കം മുതല്‍ തന്നെ ഉയരുന്നുണ്ട്.
ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ നിലവില്‍ ഭരണകാര്യങ്ങളിലും അതേസമയം ക്ലാസെടുക്കാനും പോകുന്നുണ്ട്. ഓഫീസ് പ്രവര്‍ത്തനങ്ങളും ഹയര്‍സെക്കണ്ടറി അധ്യാപകര്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. അതേസമയം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ ക്ലാസെടുക്കുന്നത് അപൂര്‍വ്വമാണ്. ഹൈസ്‌കൂളുകളില്‍ ഭരണനിര്‍വഹണത്തിന് ഓഫീസും ആവശ്യമായ എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫുമുണ്ട്. ഇനി രണ്ടിനും കൂടി ഒരു ഓഫീസാണുണ്ടാവുക. അത് കാര്യക്ഷമമായി നടക്കുമോഎന്ന കാര്യത്തില്‍ സംശയമുണ്ട്. പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും തമ്മിലുള്ള അധികാര തര്‍ക്കത്തിനും വഴിവെക്കുന്നതാണ് ധൃതിപിടിച്ചുള്ള ഏകീകരണമെന്നും അഭിപ്രായമുയരുന്നുണ്ട്.
ഒരു മൂന്നുവര്‍ഷമെങ്കിലുമില്ലാതെ ഏകീകരണം പൂര്‍ണതയിലെത്താന്‍ സാധ്യതയില്ല. കേന്ദ്രസര്‍ക്കാറും വിദ്യാഭ്യാസ നയത്തില്‍ മാറ്റങ്ങള്‍ വരുത്തുകയാണ്. ഇതിന്റെ ചുവട് പിടിച്ചുള്ള വിദ്യാഭ്യാസ പരിഷ്‌കരണവും പദ്ധതികളും സംസ്ഥാനങ്ങളും പിന്തുടരുന്നില്ലെങ്കില്‍ കേന്ദ്രഫണ്ട് ലഭിക്കുന്നതിനും തടസമുണ്ടായേക്കും. അവ്യക്തത ഒഴിവാക്കിയും അധ്യാപകരുടെ പ്രവര്‍ത്തന സൗകര്യം മെച്ചപ്പെടുത്തിയുമുള്ള ഒരു വിദ്യാഭ്യാസ പരിഷ്‌കരണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കിലും അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും ആശങ്ക നിലനില്‍ക്കുന്നു. ക്ലാസ്മുറികളില്‍ കുട്ടികളുടെ എണ്ണം 35 ആക്കി പരിമിതപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. ഒരു സമവായം എത്രയും പെട്ടെന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

  • 2
    3 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 3
    3 hours ago

    രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

  • 4
    3 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 5
    3 hours ago

    കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

  • 6
    3 hours ago

    ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

  • 7
    3 hours ago

    കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

  • 8
    5 hours ago

    ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും

  • 9
    5 hours ago

    ബിജെപിക്ക് ശബരിമലയുടെ ആവശ്യം കഴിഞ്ഞു: മന്ത്രി കടകം പള്ളി