Tuesday, July 16th, 2019

പ്ലസ് ടു മേഖല ആനകയറിയ കരിമ്പിന്‍ തോട്ടമാക്കരുത്

        പ്ലസ് ടു അധികബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നില്‍ക്കെ പ്ലസ്ടു അധ്യാപക നിയമത്തിന് ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് ഹയര്‍ സെക്കന്ററി മേഖലയില്‍ കടുത്ത ആശങ്കപരത്തി. പത്തനംതിട്ടയിലെ ഒരു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു നിയമനത്തിന് 25 മുതല്‍ 30 ലക്ഷം വരെ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ ഒരുവാര്‍ത്താചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് പുറത്തുവന്നത്. പത്തനംതിട്ടയിലേത് ഒറ്റപ്പെട്ട സംഭവമായിരിക്കാനിടയില്ല. പലതും തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുകയാണ്. പ്ലസ്ടു അധികബാച്ചിന് ലക്ഷങ്ങള്‍ … Continue reading "പ്ലസ് ടു മേഖല ആനകയറിയ കരിമ്പിന്‍ തോട്ടമാക്കരുത്"

Published On:Aug 5, 2014 | 2:17 pm

Plus2 Editorial Full

 

 

 

 
പ്ലസ് ടു അധികബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നില്‍ക്കെ പ്ലസ്ടു അധ്യാപക നിയമത്തിന് ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് ഹയര്‍ സെക്കന്ററി മേഖലയില്‍ കടുത്ത ആശങ്കപരത്തി. പത്തനംതിട്ടയിലെ ഒരു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു നിയമനത്തിന് 25 മുതല്‍ 30 ലക്ഷം വരെ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ ഒരുവാര്‍ത്താചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് പുറത്തുവന്നത്. പത്തനംതിട്ടയിലേത് ഒറ്റപ്പെട്ട സംഭവമായിരിക്കാനിടയില്ല. പലതും തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുകയാണ്.
പ്ലസ്ടു അധികബാച്ചിന് ലക്ഷങ്ങള്‍ കോഴ ചോദിച്ചെന്ന കാര്യം ചില മാനേജ്‌മെന്റുകള്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പ്രാദേശീക നേതാക്കള്‍ മുതല്‍ മുകളിലോട്ട് ഉന്നതര്‍വരെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നതാണ്. പ്ലസ്ടു അനുവദിക്കാന്‍ കോഴ ചോദിച്ചകാര്യം പലരും പുറത്ത് പറയാന്‍ മടിക്കുകയാണ്. അതേ സമയം കാര്യങ്ങള്‍ ചിലര്‍വെട്ടിത്തുറന്നു പറയുന്നുമുണ്ട്. പ്ലസ്ടുവില്‍ ലക്ഷങ്ങള്‍ മാറിമറിഞ്ഞ സംഭവത്തെ നിസ്സാരവല്‍ക്കരിക്കാനാണ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്. ആരില്‍ നിന്ന് വാങ്ങി എപ്പോള്‍ വാങ്ങി എന്നിങ്ങിനെ ചോദിച്ച് പ്രശ്‌നത്തിന്റെ ഗൗരവം കുറക്കാന്‍ ഇതുമായി ബന്ധപ്പെട്ട പലരും കിണഞ്ഞുപരിശ്രമിക്കുകയാണ്. കോഴ നല്‍കിയ കാര്യം പുറത്തുപറഞ്ഞാല്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യമോര്‍ത്ത് പലരും എത്രകൊടുത്തു ആര്‍ക്കു കൊടുത്തു എന്നിത്യാദികാര്യങ്ങളൊന്നും പുറത്തുപറയുന്നില്ല. മറ്റ് ചിലരാകട്ടെ തങ്ങള്‍ക്ക് കിട്ടിയ സൗകര്യം എന്തിന് നഷ്ടപ്പെടുത്തുന്നെന്ന ചിന്താഗതിയിലും. എന്തായാലും അധിക ബാച്ച് അനുവദിക്കുക വഴി കോഴപ്പണം അടിച്ചുമാറ്റുകയായിരുന്നു ലക്ഷ്യമെന്ന് ഇപ്പോള്‍ പകല്‍പോലെ വ്യക്തം. സാമൂഹ്യപുരോഗതിയെയും വിദ്യാഭ്യാസ പുരോഗതിയെയും തകിടം മറിക്കുംവിധം ഇത്ര പരസ്യമായി ചോദിച്ചുവാങ്ങല്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. സാമൂഹ്യ പ്രതിബദ്ധതയില്‍ അടിയുറച്ച് വിശാല താല്‍പ്പര്യത്തോടെ ഹയര്‍ സെക്കന്ററി മേഖലയെ സമീപിക്കേണ്ടവര്‍തന്നെ ഇത്തരം അനധികൃത പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് അങ്ങേയറ്റം ലജ്ജാകരം തന്നെ. പ്ലസ് ടുവിന് കോഴ ചോദിച്ച കാര്യം ചിലര്‍ തെളിവുകള്‍ സഹിതം പുറത്തുവിട്ടിട്ടും ബന്ധപ്പെട്ട മന്ത്രിക്കെന്നല്ല സര്‍ക്കാറിന് തന്നെയും യാതൊരു കുലുക്കവുമില്ല.
ഈയൊരു പശ്ചാത്തലത്തിലാണ് അധ്യാപക നിയമനം ലേലം ചെയ്യുകയാണെന്നതിന്റെ തെളിവുകളുമായി കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. പത്തനം തിട്ട ജില്ലയിലെ ഒരു സ്‌കൂളിന് പ്ലസ്ടുവിന് കോമേഴ്‌സാണ് അധിക ബാച്ചായി അനുവദിച്ചത്. ഇതിനായി ഒരു കോടി രൂപ അടുത്താഴ്ച തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് നല്‍കേണ്ടതിനാല്‍ ഉടനടി പണം നല്‍കുന്നവര്‍ക്ക് നിയമനം എന്ന വാഗ്ദാനമാണ് വാര്‍ത്താചാനല്‍ പ്രവര്‍ത്തകരോട് അധികൃതര്‍ പറഞ്ഞതത്രെ. അധ്യാപക അനധ്യാപക നിയമനം ഉള്‍പ്പെടെ ഏഴോളം ഒഴിവുകളുള്ള പ്രസ്തുത സ്‌കൂളില്‍ ഒരു നിയമനത്തിന് 25-30 ലക്ഷം വെച്ച് കണക്കാക്കിയാല്‍ ആകെയെത്രവരുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അധ്യാപക നിയമനത്തിന് ലേലം വിളിയിലൂടെ ലഭിക്കുന്ന പണം എവിടെ പോകുന്നു. എന്താവശ്യത്തിന് ഉപയോഗിക്കുന്നു ഇതിന്റെ ദല്ലാള്‍മാര്‍ ആരൊക്കെ? ഇതിനൊന്നും വ്യക്തമായ മറുപടിയില്ലെന്നുമാത്രമല്ല എല്ലാം ദുരൂഹമായി അവശേഷിക്കുകയാണ്. എന്തായാലും പ്ലസ്ടുവില്‍ പങ്ക് കച്ചവടം നന്നായി നടക്കുന്നുണ്ടെന്നര്‍ത്ഥം.
പ്ലസ് ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഇത്രയേറെ രൂക്ഷമായ പ്രശ്‌നം ഹയര്‍ സെക്കന്ററി മേഖലയില്‍ ഉണ്ടായിട്ടും ഇതേക്കുറിച്ച് ഗൗരവമായി ഒന്നു ചിന്തിക്കാനോ എന്തിന് ഒരു ചര്‍ച്ച നടത്താന്‍ പോലും ഭരണകക്ഷിയില്‍പ്പെട്ടവരാരും മിനക്കെടാത്തത് അത്ഭുതപ്പെടുത്തുകയാണ്. കരിമ്പിന്‍ തോട്ടത്തില്‍ ആനകയറിയതുപോലെ ചിലരെ ഈ വകുപ്പില്‍ മേഞ്ഞ് നടക്കാന്‍ അനുവദിക്കുകയാണ്. ആത്യന്തീകമായി പേര്‌ദോഷം വരുന്നതോ വിദ്യാഭ്യാസ വകുപ്പിനും. ഹയര്‍ സെക്കന്ററി മേഖലയില്‍ വിശ്വാസ്യത നിലനിര്‍ത്തുകയാണ് പരമപ്രധാനം. എന്നാല്‍ അതില്ലാതാക്കുന്ന നടപടികളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഹയര്‍ സെക്കന്ററിയെ കുളംതോണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അവര്‍ അതില്‍ നിന്ന് പിന്മാറുകയാണ് വേണ്ടത്.

LIVE NEWS - ONLINE

 • 1
  5 mins ago

  ഉത്തരക്കടലാസും വ്യാജസീലും;ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 2
  2 hours ago

  ധോണി വിരമിക്കുമോ ?

 • 3
  2 hours ago

  കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

 • 4
  2 hours ago

  കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി

 • 5
  2 hours ago

  അടച്ചിട്ട വ്യോമ പാത പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു

 • 6
  2 hours ago

  തീര്‍ഥാടകര്‍ക്ക് 70 ലക്ഷം കുപ്പി സംസം തീര്‍ത്ഥജലം വിതരണം ചെയ്യും: സൗദി

 • 7
  3 hours ago

  പൂജാ സൗന്ദര്യത്തിന്റെ രഹസ്യം

 • 8
  16 hours ago

  സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

 • 9
  17 hours ago

  കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി