Tuesday, July 16th, 2019

പ്ലസ് ടു ഫലം തുലാസിലാക്കി സിബിഎസ്ഇ നിയമയുദ്ധത്തിന്

      ന്യൂഡല്‍ഹി: ഉപരിപഠനം തേടേണ്ട വിദ്യാര്‍ത്ഥികളില്‍ ആശങ്കയുയര്‍ത്തി സി ബി എസ് ഇ. എല്ലാ വര്‍ഷവും മെയ് 25നും 27നും ഇടയില്‍ പ്രസിദ്ധീകരിക്കുന്ന പ്ലസ് ടു പരീക്ഷാഫലം അനിശ്ചിതമായി നീളുന്നതാണ് പതിനായിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളെ വലക്കുന്നത്. റിസല്‍റ്റ് എപ്പോള്‍ പ്രസിദ്ധീകരിക്കുമെന്ന് കൃത്യമായി പറയാന്‍ ബോര്‍ഡിന് കഴിയാത്ത സ്ഥിതിയാണ് നിലവില്‍. മോഡറേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഡല്‍ഹി ഹൈക്കോ ടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനുള്ള സി ബി എസ് ഇയുടെ തീരുമാനമാണ് പ്ലസ് ടു പരീക്ഷാഫലം … Continue reading "പ്ലസ് ടു ഫലം തുലാസിലാക്കി സിബിഎസ്ഇ നിയമയുദ്ധത്തിന്"

Published On:May 25, 2017 | 11:14 am

Plustwo exam results Full Image 01

 

 

 
ന്യൂഡല്‍ഹി: ഉപരിപഠനം തേടേണ്ട വിദ്യാര്‍ത്ഥികളില്‍ ആശങ്കയുയര്‍ത്തി സി ബി എസ് ഇ. എല്ലാ വര്‍ഷവും മെയ് 25നും 27നും ഇടയില്‍ പ്രസിദ്ധീകരിക്കുന്ന പ്ലസ് ടു പരീക്ഷാഫലം അനിശ്ചിതമായി നീളുന്നതാണ് പതിനായിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളെ വലക്കുന്നത്. റിസല്‍റ്റ് എപ്പോള്‍ പ്രസിദ്ധീകരിക്കുമെന്ന് കൃത്യമായി പറയാന്‍ ബോര്‍ഡിന് കഴിയാത്ത സ്ഥിതിയാണ് നിലവില്‍.

മോഡറേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഡല്‍ഹി ഹൈക്കോ
ടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനുള്ള സി ബി എസ് ഇയുടെ തീരുമാനമാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. സി ബി എസ് ഇയുടെ മോഡറേഷന്‍ നയമനുസരിച്ച് 80 മുതല്‍ 85 ശതമാനം വരെ ലഭിക്കുന്ന വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് 95 ശതമാനം വരെ ഉയരാം. എന്നാല്‍ 95 ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് ലഭിച്ചാല്‍ മോഡറേഷന്‍ ലഭിക്കില്ല. സി ബി എസ് ഇയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട 18000ത്തോളം സ്‌കൂളുകളാണ് രാജ്യത്താകമാനം ഉള്ളത്. ഇതിനു പുറമെ പല സംസ്ഥാനങ്ങള്‍ക്കും സ്വന്തമായി പരീക്ഷാ ബോര്‍ഡുമുണ്ട്. ഈ സംസ്ഥാനങ്ങളില്‍ പലതിലും മോഡറേഷന്‍ സമ്പ്രദായം നിലവിലുള്ളതിനാല്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശതമാനം വളരെ വലുതാണ്. അതിനാല്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ കോളജുകളില്‍ കനത്ത മത്സരമാണ് നടക്കുന്നത്.
ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ മോഡറേഷന്‍ സമ്പ്രദായം നിര്‍ത്തലാക്കാന്‍ സി ബി എസ് ഇ തീരുമാനിച്ചതാണ് നിയമപ്പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. തങ്ങള്‍ പരീക്ഷ എഴുതുന്നതിനു മുമ്പ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളണമായിരുന്നെന്നും ഇപ്പോള്‍ ഇത്തരത്തില്‍ തീരുമാനിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. തുടര്‍ന്ന് മോഡറേഷന്‍ സമ്പ്രദായം തുടരാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സി ബി എസ് ഇ തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ചക്കകം ബോര്‍ഡിന്റെ അപ്പീല്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലെന്നതിനാല്‍ ഫലം വൈകില്ലെന്ന് പറയുമ്പോഴും എപ്പോള്‍ പ്രസിദ്ധീകരിക്കുമെന്ന് പറയാന്‍ സി ബി എസ് ഇക്ക് കഴിയുന്നില്ല.
പല കോളജുകളിലും പ്രവേശനം പൂര്‍ത്തിയാക്കി ജൂണില്‍ ക്ലാസ്സുകള്‍ തുടങ്ങുമെന്നതിനാല്‍ റിസല്‍റ്റ് വൈകുന്നത് വിദ്യാര്‍ത്ഥികളെയാകെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്.

LIVE NEWS - ONLINE

 • 1
  2 hours ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  4 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  6 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  7 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  9 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  11 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  11 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  11 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 9
  12 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍