Tuesday, September 25th, 2018

പ്ലസ് വണ്‍; എ്ട്ടുമുതല്‍ അപേക്ഷിക്കാം

            തിരു: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷഈ മാസം എട്ടു മുതല്‍ 22 വരെ നല്‍കാം. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. 10ാം ക്ലാസ് ഫലം മേയ് 20നകം വരുമെന്നാണ് സൂചന. ഇവരുടെ ഫലം വൈകിയാല്‍ ഈ വിഭാഗത്തില്‍നിന്നുള്ള കുട്ടികള്‍ക്ക് സംസ്ഥാന സിലബസിലേക്കു മാറുന്നതിന് ചെറിയ പ്രയാസം നേരിടും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് 12നും നടത്തി 14ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര സിലബസില്‍നിന്ന് … Continue reading "പ്ലസ് വണ്‍; എ്ട്ടുമുതല്‍ അപേക്ഷിക്കാം"

Published On:May 6, 2017 | 12:44 pm

Plus Two Students Full 111

 

 

 

 

 

 

തിരു: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷഈ മാസം എട്ടു മുതല്‍ 22 വരെ നല്‍കാം. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. 10ാം ക്ലാസ് ഫലം മേയ് 20നകം വരുമെന്നാണ് സൂചന. ഇവരുടെ ഫലം വൈകിയാല്‍ ഈ വിഭാഗത്തില്‍നിന്നുള്ള കുട്ടികള്‍ക്ക് സംസ്ഥാന സിലബസിലേക്കു മാറുന്നതിന് ചെറിയ പ്രയാസം നേരിടും.
ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് 12നും നടത്തി 14ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര സിലബസില്‍നിന്ന് സംസ്ഥാന പ്ലസ് വണ്ണിലേക്കു മാറുന്നവര്‍ക്ക് രണ്ടാം അലോട്ട്‌മെന്റിനു മുമ്പെങ്കിലും അപേക്ഷ നല്‍കാന്‍ അവസരം ലഭിക്കുമെന്നാണു പ്രതീക്ഷ.
4,37,156 കുട്ടികള്‍ ഉപരിപഠനത്തിനു യോഗ്യത നേടിയപ്പോള്‍ പ്ലസ് വണിന് 4,22,910 സീറ്റാണുള്ളത്. വി.എച്ച്.എസ്.ഇ.ക്ക് 27,500 സീറ്റുണ്ട്. പോളിടെക്‌നിക്ക് അടക്കമുള്ള കോഴ്‌സുകള്‍ക്കും അവസരമുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് ഈ വര്‍ഷം നേരത്തേതന്നെ വര്‍ധിപ്പിട്ടിരുന്നു. സി.ബി.എസ്.ഇ.യില്‍നിന്ന് 11 ശതമാനം കുട്ടികളാണ് സാധാരണ സംസ്ഥാന സിലബസിലേക്കു മാറിവരുന്നത്. ഇത്രയും കുട്ടികള്‍ക്കായി, 89 ശതമാനം കുട്ടികളുടെ പഠനം വൈകിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ പക്ഷം. 220 ദിവസം വരെ അധ്യയനം നടക്കണമെന്നാണ് നിഷ്‌കര്‍ഷിക്കുന്നതെങ്കിലും ശരാശരി 140 ദിവസമേ ക്ലാസ് നടക്കുന്നുള്ളൂ.

LIVE NEWS - ONLINE

  • 1
    16 mins ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 2
    27 mins ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 3
    35 mins ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 4
    1 hour ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 5
    2 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 6
    3 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    3 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 8
    4 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

  • 9
    4 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു