Tuesday, September 18th, 2018

പ്ലസ് ടു വിദ്യാര്‍ഥിനിട്രെയിന്‍തട്ടി മരിച്ച സംഭവം; യുവാവ് അറസ്റ്റില്‍

കൊല്ലം: ഓച്ചിറ ക്ലാപ്പനയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ട്രെയിന്‍തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കായംകുളം എരുവ കമലാലയത്തില്‍ ഹരികൃഷ്ണനെ(20)യാണ് അറസ്റ്റ്‌ചെയ്തത്. കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനുമാണ് കേസ്. കഴിഞ്ഞ 23നു പുലര്‍ച്ചെ 4.25നു ചങ്ങന്‍കുളങ്ങര റെയില്‍വേ ക്രോസിന് സമീപമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി മാതാപിതാക്കളുമായി വഴക്കിട്ട് ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ രാത്രി കാണാതാകുകയായിരുന്നു. പുലര്‍ച്ചെ 1.30നു പെണ്‍കുട്ടി ബൈക്കില്‍ യുവാവിനൊപ്പം പോകുന്ന സിസിടിവി … Continue reading "പ്ലസ് ടു വിദ്യാര്‍ഥിനിട്രെയിന്‍തട്ടി മരിച്ച സംഭവം; യുവാവ് അറസ്റ്റില്‍"

Published On:Jun 29, 2018 | 8:00 am

കൊല്ലം: ഓച്ചിറ ക്ലാപ്പനയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ട്രെയിന്‍തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കായംകുളം എരുവ കമലാലയത്തില്‍ ഹരികൃഷ്ണനെ(20)യാണ് അറസ്റ്റ്‌ചെയ്തത്. കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനുമാണ് കേസ്. കഴിഞ്ഞ 23നു പുലര്‍ച്ചെ 4.25നു ചങ്ങന്‍കുളങ്ങര റെയില്‍വേ ക്രോസിന് സമീപമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി മാതാപിതാക്കളുമായി വഴക്കിട്ട് ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ രാത്രി കാണാതാകുകയായിരുന്നു. പുലര്‍ച്ചെ 1.30നു പെണ്‍കുട്ടി ബൈക്കില്‍ യുവാവിനൊപ്പം പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചതാണ് അന്വേഷണത്തിന് സഹായകമായത്.

LIVE NEWS - ONLINE

  • 1
    1 hour ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    2 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    4 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    6 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    8 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    9 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    9 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    10 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    10 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍