Sunday, July 21st, 2019

വിപണി കീഴടക്കാന്‍ ‘സ്‌പ്ലെന്‍ഡര്‍ ഐ’

        ഹീറോ മോട്ടോ കോര്‍പ്പിന്റെ പുതിയ കമ്യൂട്ടര്‍ ബൈക്കായ ‘സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു. 44,750 രൂപയാണു വില. കഴിഞ്ഞ ഒക്‌ടോബറിലാണ് ‘സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട് അടക്കമുള്ള പുതിയ മോഡലുകള്‍ ഹീറോ മോട്ടോ കോര്‍പ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഔദ്യോഗിക അവതരണത്തിനു മുന്നോടിയായി ‘സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട് ബൈക്കുകള്‍ ഡീലര്‍ഷിപ്പുകളിലേക്കു യാത്ര ആരംഭിച്ചതായാണു സൂചന. ഉയര്‍ന്ന ഇന്ധനക്ഷമതയ്ക്കായി നടപ്പാക്കിയ ‘ഐഡില്‍ സ്‌റ്റോപ് – സ്റ്റാര്‍ട്ട് സിസ്റ്റം(ഐ ത്രീ എസ്) ആണു ‘സ്‌പ്ലെന്‍ഡര്‍ ഐ … Continue reading "വിപണി കീഴടക്കാന്‍ ‘സ്‌പ്ലെന്‍ഡര്‍ ഐ’"

Published On:Jan 20, 2014 | 11:56 am

Splendor I Full

 

 

 

 

ഹീറോ മോട്ടോ കോര്‍പ്പിന്റെ പുതിയ കമ്യൂട്ടര്‍ ബൈക്കായ ‘സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു. 44,750 രൂപയാണു വില. കഴിഞ്ഞ ഒക്‌ടോബറിലാണ് ‘സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട് അടക്കമുള്ള പുതിയ മോഡലുകള്‍ ഹീറോ മോട്ടോ കോര്‍പ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഔദ്യോഗിക അവതരണത്തിനു മുന്നോടിയായി ‘സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട് ബൈക്കുകള്‍ ഡീലര്‍ഷിപ്പുകളിലേക്കു യാത്ര ആരംഭിച്ചതായാണു സൂചന.
ഉയര്‍ന്ന ഇന്ധനക്ഷമതയ്ക്കായി നടപ്പാക്കിയ ‘ഐഡില്‍ സ്‌റ്റോപ് – സ്റ്റാര്‍ട്ട് സിസ്റ്റം(ഐ ത്രീ എസ്) ആണു ‘സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ടിലെ പ്രധാന സവിശേഷത. യൂട്ടിലിറ്റി വാഹനങ്ങളില്‍ മഹീന്ദ്ര ലഭ്യമാക്കുന്ന ‘മൈക്രോ ഹൈബ്രിഡ് സംവിധാനത്തോടാണ് ‘ഐ ത്രീ എസിനു സാമ്യം; നിശ്ചിത സമയത്തിലേറെ വാഹനം ചലനരഹിതമായി തുടര്‍ന്നാല്‍ എന്‍ജിന്‍ സ്വയം പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത. പിന്നീട് യാത്ര പുനഃരാരംഭിക്കുന്ന ഘട്ടത്തില്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് എണീറ്റതു പോലെ എന്‍ജിന്‍ പ്രവര്‍ത്തനക്ഷമവുമാകും. നിരങ്ങി മാത്രം നീങ്ങാന്‍ കഴിയുന്ന നഗരത്തിരക്കിലും സിഗ്നലിലുമൊക്കെ എന്‍ജിന്‍ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നതു വഴി ഇന്ധനം ലാഭിക്കാമെന്നാണ് ‘ഐ ത്രീ എസിന്റെ പ്രധാന നോട്ടം.
‘ഐ സ്മാര്‍ട് സപോര്‍ട് റെഡ്, ലീഫ് ഗ്രീന്‍, എക്‌സലന്റ് ബ്ലൂ, ഹെവി ഗ്രേ നിറങ്ങളിലാണു വില്‍പനയ്ക്കുള്ളത്. അനലോഗ് സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ഇന്ധന ഗേജ് എന്നിവ ഇടം പിടിക്കുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ സൈഡ് സ്റ്റാന്‍ഡ്, ഹൈ ബീം, ന്യൂട്രല്‍, ഇന്‍ഡിക്കേറ്റര്‍ എന്നിവയുടെ സൂചനാ ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. കറുത്ത അലോയ് വീലുകളും ട്യൂബ് രഹിത ടയറുകളുമുള്ള ബൈക്കില്‍ ഡ്രം ബ്രേക്കാണു ലഭ്യമാവുക. ജനുവരി 29ന് ഔപചാരികമായി വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

 

LIVE NEWS - ONLINE

 • 1
  5 hours ago

  കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

 • 2
  6 hours ago

  ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

 • 3
  9 hours ago

  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

 • 4
  14 hours ago

  ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

 • 5
  15 hours ago

  എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

 • 6
  17 hours ago

  കനത്ത മഴ: ഒരു മരണംകൂടി

 • 7
  18 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 8
  1 day ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 9
  1 day ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍