Tuesday, September 18th, 2018

അകറ്റണം ഈ ഭീകരനെ

‘പ്ലാസ്റ്റിക് ഒഴിവാക്കൂ’ എന്ന മുദ്രാവാക്യവുമായി ഒരു പരിസ്ഥിതി ദിനാചരണം കൂടി കടന്നുപോയി. മാനവരാശിക്ക് വിനാശകരമായേക്കാവുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഓരോ വര്‍ഷവും ജൂണ്‍ 5 ന് പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പലപ്പോഴും ദിനാചരണങ്ങള്‍ മരം നടലില്‍ ഒതുക്കി ഫോട്ടോയും വാര്‍ത്തയുമായി ഒതുങ്ങാറാണ് പതിവ്. ചിലേടങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും. മുമ്പ് നട്ട മരങ്ങളുടെ ചുവട്ടില്‍ മാരക വിപത്തിനിടയാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയ വസ്തുത പലരും മറക്കുന്നു. പരിസ്ഥിതി ദിനാചരണ വേളകളിലും … Continue reading "അകറ്റണം ഈ ഭീകരനെ"

Published On:Jun 6, 2018 | 3:02 pm

‘പ്ലാസ്റ്റിക് ഒഴിവാക്കൂ’ എന്ന മുദ്രാവാക്യവുമായി ഒരു പരിസ്ഥിതി ദിനാചരണം കൂടി കടന്നുപോയി. മാനവരാശിക്ക് വിനാശകരമായേക്കാവുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഓരോ വര്‍ഷവും ജൂണ്‍ 5 ന് പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പലപ്പോഴും ദിനാചരണങ്ങള്‍ മരം നടലില്‍ ഒതുക്കി ഫോട്ടോയും വാര്‍ത്തയുമായി ഒതുങ്ങാറാണ് പതിവ്. ചിലേടങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും. മുമ്പ് നട്ട മരങ്ങളുടെ ചുവട്ടില്‍ മാരക വിപത്തിനിടയാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയ വസ്തുത പലരും മറക്കുന്നു. പരിസ്ഥിതി ദിനാചരണ വേളകളിലും ഭക്ഷണാവശിഷ്ടങ്ങളും ചീഞ്ഞളിഞ്ഞ പച്ചക്കറി, പഴം മുതലായവ പ്ലാസ്റ്റിക് സഞ്ചികളിലാക്കി പൊതുസ്ഥലങ്ങളില്‍ തള്ളുന്ന സാമൂഹ്യ ദ്രോഹ നടപടികള്‍ നിര്‍ബാധം തുടര്‍ന്നു. റോഡരികിലെ പുല്‍മേടുകളിലും പൊന്തക്കാടുകളിലും പുഴയോരങ്ങളിലും രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു. നട്ടുവളര്‍ത്തുന്ന ചെടികള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഏറെ ദോഷം ചെയ്യുന്നുണ്ട്്. മഴക്കാലമായാല്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ കൊതുക് മുട്ടയിട്ട് പെരുകി ജനജീവിതം ദുസ്സഹമാകുന്ന അവസ്ഥയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആധുനിക ജീവിതത്തില്‍ നിന്നും പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ല. ഒരു പരിധിവരെ ഇതുണ്ടാക്കുന്ന ദൂഷ്യവശങ്ങളുടെ കാഠിന്യം കുറയ്ക്കണമെങ്കില്‍ പ്ലാസ്റ്റിക്കിന്റെ ഉല്‍പാദനം നിര്‍ത്തണം. അതിന് സര്‍ക്കാര്‍ തന്നെ വിചാരിക്കണം. പരിസ്ഥിതിയെ ഏറ്റവും കൂടുതല്‍ മലിനപ്പെടുത്തുകയും ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക് ഉല്‍പന്ന്ങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തിന് എന്ന ചോദ്യം സമൂഹം ഉയര്‍ത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വ്യവസായസ്ഥാപനങ്ങള്‍ക്ക് ഇഷ്ടം പോലെ പ്ലാസ്റ്റിക് ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കിയശേഷം അത് നിരോധിക്കണമെന്നും ഉപേക്ഷിക്കണമെന്നും നിര്‍ദ്ദേശിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. ലോകം ഒരു വര്‍ഷം വലിച്ചെറിയുന്നത് 5000 കോടി പ്ലാസ്റ്റിക് ബാഗുകളാണ്. 80 ലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രത്തില്‍ എത്തിപ്പെടുന്നുണ്ട്്്. ഇത് മത്സ്യസമ്പത്തിനെയും ദോഷകരമായി ബാധിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. പ്രകൃതിയെ വിനാശത്തിലേക്ക് നയിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും ഇനിയെങ്കിലും ഉപേക്ഷിക്കാന്‍ നാം തയ്യാറായില്ലെങ്കില്‍ വരും തലമുറ ഇതിന്റെ പ്രത്യാഘാതങ്ങള്‍ക്കിരയാകേണ്ടിവരും. കേരളത്തില്‍ ഇന്നും പ്ലാസ്റ്റിക് ഭീകരന്‍ അരങ്ങുവാഴുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഭീകരതയെ ലോക ജനതക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള പരിസ്ഥിതി ദിനാഘോഷ വേളയിലെങ്കിലും ഒരു വിപത്ത് മുന്നിലുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ സമൂഹത്തിന് നല്‍കാന്‍ നാം തയ്യാറാകണം. മണ്ണിലും വെള്ളത്തിലും വായുവിലും പ്ലാസ്റ്റിക് നിറയുന്ന ഇന്നത്തെ അവസ്ഥക്ക് ശാശ്വത പരിഹാരം കാണാന്‍ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

LIVE NEWS - ONLINE

 • 1
  6 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  7 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  8 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  11 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  12 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  14 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  14 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  15 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  15 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍