Wednesday, September 26th, 2018

കുറ്റക്കാരനെങ്കില്‍ നടപടി: മന്ത്രി ബാലന്‍

ഡി വൈ എഫ് ഐ ജില്ലാക്കമ്മറ്റിയംഗമാണ് ശശിക്കെതിരെ പാര്‍ട്ടിക്ക് ലൈംഗിക പീഡന പരാതി നല്‍കിയത്.

Published On:Sep 8, 2018 | 12:28 pm

പാലക്കാട്: ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയില്‍ എം.എല്‍.എ പി കെ ശശി കുറ്റക്കാരനെങ്കില്‍ നടപടിയുണ്ടാകുമെന്ന് എ കെ ബാലന്‍. പാര്‍ട്ടി അന്വേഷണത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. പാര്‍ട്ടി നടപടിയില്‍ അതൃപ്തിയുണ്ടെങ്കില്‍ പരാതിക്കാരിക്ക് മറ്റു നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് മാധ്യമപ്രവര്‍ത്തകരോടായിരുന്നു ബാലന്റെ പ്രതികരണം പരാതിക്കാരിയുടെ മാനസികാവസ്ഥ കണക്കിലെടുത്തു കൊണ്ടായിരിക്കും പാര്‍ട്ടി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക. പരാതിക്കാരി എന്തു നടപടി സ്വീകരിച്ചാലും പാര്‍ട്ടിയും സര്‍ക്കാരും അവര്‍ക്കൊപ്പമുണ്ടായിരിക്കുമെന്നും ബാലന്‍ പറഞ്ഞു.
ഡി വൈ എഫ് ഐ ജില്ലാക്കമ്മറ്റിയംഗമാണ് ശശിക്കെതിരെ പാര്‍ട്ടിക്ക് ലൈംഗിക പീഡന പരാതി നല്‍കിയത്. ശശിക്കെതിരായ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ പി കെ ശ്രീമതിയെയും എ കെ ബാലനെയുമാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. അതിനിടെ ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    5 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    6 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    6 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    8 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു